ഷവർമയ്ക്കൊപ്പം കിട്ടിയ മുളകിന് വലുപ്പം കുറവ്; കട ഉടമയെ സംഘം ചേർന്ന് മർദ്ദിച്ചു 

തിരൂർ: ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച്‌ ബേക്കറി ഉടമകള്‍ക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയില്‍ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പഞ്ചേരി സ്വദേശികളായ ജനാർദനൻ (45), സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവർ രണ്ട് സാൻഡ്വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്‍വിച്ച്‌ ഓർഡർ റദ്ദാക്കി. ഷവർമ്മ…

Read More

ഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ 

മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍…

Read More

ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭാ നിർദേശം 

കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ ഓർഡർ ചെയ്ത് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന്…

Read More

ഷവർമ കഴിച്ച14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ 

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. 43 പേർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നാണ് ചികിത്സയിലുള്ളവർ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടർ വിശദമാക്കി. തന്തൂർ വിഭവങ്ങൾക്കും ഷവർമ്മയ്ക്കുമാണ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കൾക്കും സഹോദരനും…

Read More

ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി

ചെന്നൈ : ഷവർമയെ ‘പാശ്ചാത്യ’ ഭക്ഷണമെന്ന് വിശേഷിപ്പിച്ചു തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഷവർമ കഴിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഞങ്ങളുടെ പ്രദേശത്ത് ഇതിനകം തന്നെ ധാരാളം ഭക്ഷണങ്ങൾ ഉള്ളതിനാൽ ഷവർമ പോലുള്ള ഭക്ഷണത്തിനും ഫാൻസി പേരുകളുള്ള മറ്റ് ഇനങ്ങൾക്കും പിന്നാലെ പോകരുതെന്ന് ഞങ്ങൾ ആളുകളോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഷവർമ കഴിച്ച തഞ്ചാവൂരിലെ ഒറത്തനാട് വെറ്ററിനറി കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. “ഷവർമ ഒരു…

Read More

ഷവർമ നിരോധനം പരിഗണനയിൽ തമിഴ്നാട് ആരോഗ്യമന്ത്രി

ചെന്നൈ : സംസ്ഥാനത്ത് ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുള്ളതായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷവര്‍മയ്‌ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചത് ഞെട്ടലുണ്ടാക്കി. തമിഴ്‌നാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരത്തിലധികം കടകള്‍ക്ക് നോട്ടീസും പിഴയും നല്‍കിയതായി ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ…

Read More
Click Here to Follow Us