ബെംഗളുരു; നേരിട്ടുള്ള ക്ലാസുകൾ 1-5 വരെ ഇന്ന് ആരംഭിക്കാനിരിക്കേ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുന്നത് മികച്ച സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും. ഏറെ കാലത്തിനുശേഷം സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിയ്ഞ്ഞു. രാവിലെ 10 – മുതൽ ഉച്ചക്ക് 1.30 വരെ മാത്രമാണ് ഇ മാസം ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരിയ്ക്കുന്നത്. എന്നാൽ നവംബർ 2 ആകുന്നതോടെ രാവിലെ 10. 30 ന് ക്ലാസുകൾ ആരംഭിച്ച് വൈകിട്ട് 04.30 വരെ ക്ലാസുകൾ തുടരുന്ന തലത്തിലേയ്ക്ക് മാറും. രക്ഷിതാക്കളുടെ സമ്മതപത്രവും കുട്ടികൾ കയ്യിൽ കരുതേണ്ടതാണ്. 2 ഡോസ്…
Read MoreTag: safty
രാസവസ്തുവുമായി പോയ ടാങ്കർ അപകടത്തിൽപെട്ട് തീപിടുത്തം
ബെംഗളുരു; രാസവസ്തുവുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടുത്തം, ഉത്തരകന്നഡ ജില്ലയിലെ അർബാലിയിലാണ് തീപിടുത്തം ഉണ്ടായത്. ടാങ്കർ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. യെയ്യാപുരിനും അംഗോളയ്ക്കും ഇടയിലായിട്ടാണ് അപകടം നടന്നത്. ടാങ്കർ മറിഞ്ഞ് തീപിടുത്തം ഉണ്ടാവുകയും അവ പടർന്നു പിടിച്ച് സമീപത്തെ റോഡരികിൽ നിന്ന കുറ്റിച്ചെടികൾക്കും തീപിടിക്കുകയായിരുന്നു. ഒഎപിഎല്ലിൽ നിന്ന് ബെൻസൈനും നിറച്ച് ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. എംആർപിഎല്ലിന്റെ ഉപകമ്പനിയാണ് ഒപിഎൽ. എംആർപിഎൽ അധികൃതരുമായി ബന്ധപ്പെട്ടു രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ചെയ്തു. ബാക്കി വന്ന…
Read Moreബെംഗളുരുവിലെ റോഡുകളുടെ ഓഡിറ്റിങിന് സർക്കാർ; വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി
ബെംഗളുരു; റോഡുകളിൽ അപകടം പതിവായതോടെ റോഡുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഇടറോഡുകളുടെയും മറ്റ് പ്രധാന റോഡുകളുടെയും ഓഡിറ്റിംങ് നടത്താൻ അനുമതി. മികച്ച ഗതാഗത സൗകര്യത്തിനുമെല്ലാമായി കോടാനുകോടികൾ ചിലവഴിച്ചിട്ടും ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ എണ്ണം കൂടുതലാണെന്ന പരാതിയെ തുടർന്നാണിത്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreകോവിഡ് മൂന്നാം തരംഗം; 20 ശതമാനം കിടക്കകൾ കുട്ടികൾക്ക് നീക്കിവയ്ക്കും; ആരോഗ്യ മന്ത്രി സുധാകർ
ബെംഗളുരു; കോവിഡ് മൂന്നാം തരംഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Read Moreഫ്ലാറ്റുകളുടെ ബാൽക്കണി ഗ്രില്ലിട്ട് അടക്കരുത്; സുരക്ഷയെക്കാളേറെ ദോഷം ചെയ്യും; മുന്നറിയിപ്പുമായി ബിബിഎംപി
ബെംഗളുരു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളുടെ ബാൽക്കണി ഇരുമ്പ് ഉപയോഗിച്ചോ മറ്റ് ഗ്രില്ലിട്ടോ പൂട്ടിവക്കരുതെന്ന് മുന്നറിയിപ്പ് നൽകി ബിബിഎംപി രംഗത്ത്. ദേവരചിക്കനള്ളി എസ്ബിഐ കോളനിയിലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്തത്തെ തുടർന്നാണ് ബിബിഎംപി മുന്നറിയിപ്പ് നൽകിയത്. അപകടത്തിൽ മരണപ്പെട്ട അമ്മയും മകളും സഹായത്തിനായി ബാൽക്കണിയിൽ എത്തിയെങ്കിലും ഗ്രില്ലിട്ട് അടച്ചു പൂട്ടിയിരുന്നതിനാൽ സഹായത്തിന് ആർക്കും എത്താൻ കഴിഞ്ഞില്ല ബാൽക്കണി അടച്ചുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണ് ,തീപിടുത്തം പോലുള്ള അടിയന്തിര ഘട്ടത്തിൽ രക്ഷപ്പെടാനുള്ള മാർഗമാണ് ബാൽക്കണി പോലുള്ളവ. ഭൂരിഭാഗം ഫ്ലാറ്റുകൾക്കുമെല്ലാം പ്രവേശനത്തിനായി ഒരൊറ്റ വാതിൽ മാത്രമാണുള്ളത്.…
Read Moreകവർച്ചകൾ പതിവ്; നൈസ് റോഡിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ജനങ്ങൾ
ബെംഗളുരു; നൈസ് റോഡിൽ യാത്രക്കാരെ കവർച്ച ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നത് പതിവായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . ഈ മേഖലയിൽ കവർച്ച തടയാൻ പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് ആവശ്യം. പണവും സ്വർണ്ണവും ഉൾപ്പെടെയുള്ളവ യാത്രക്കാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നത്. കത്രിഗുപ്പെ സ്വദേശിയായ വ്യാപാരിയുടെ കാർ തടഞ്ഞു മോഷണസംഘം പണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ പണം നൽകാൻ വ്യാപാരി സമ്മതിക്കാതിരുന്നതോടെ മർദ്ദിച്ച് അവശനാക്കുകയും സ്വർണ്ണവും മൊബൈലും തട്ടിയെടുത്ത് കാറിൽ കടന്നുകളയുകയും ചെയ്തിരുന്നു. നൈസ് റോഡിൽ പലയിടത്തുമുള്ള തെരുവ്…
Read More