സർക്കാർ വകുപ്പുകളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി ആർടിസി

ബെം​ഗളുരു; വിവിധ വകുപ്പുകളിൽ‌ നിന്ന് സൗജന്യ പാസുകൾ നൽകുന്നതിന് ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ കർണ്ണാടക ആർടിസി രം​ഗത്ത് . തൊഴിൽ, സാമൂഹിക ക്ഷേമം, പൊതു വിദ്യാഭ്യാസം ,  എന്നീ വ്യത്യസ്ത വകുപ്പുകളിൽ നിന്നായാണ് പണം ലഭിക്കാനുള്ളത്. 437 കോടി രൂപ എസ് സി വിഭാ​ഗത്തിലെ വിദ്യാർഥികൾക്ക് പാസ് അനുവദിച്ച തുകയടക്കം ലഭ്യമാകാനുണ്ടെന്നിരിക്കെയാണ് കർണ്ണാടക ആർടിസി രം​ഗത്ത് എത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ജനറൽ വിഭാ​ഗത്തിലുള്ള വിദ്യാർഥികൾക്ക് 13.86 ലക്ഷം പാസുകളാണ് അനുവദിച്ചത്. എന്നാൽ കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം…

Read More

യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി

ബെം​ഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസി‌ന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെം​ഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.

Read More

കേരള ആർടിസിയുടെ സ്ലീപ്പർ ബസ് ബെം​ഗളുരുവിലേക്കോ? പ്രതീക്ഷയോടെ ബെം​ഗളുരു മലയാളികൾ

ബെം​ഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെം​ഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി മുടക്കി കേരള ആർടിസി വാങ്ങുവാൻ പോകുന്ന 8 അത്യാധുനിക ശ്രേണിയിലുള്ള സ്ലീപ്പർ ബസുകളിൽ ചിലത് ബെം​ഗളുരുവിലേക്കും യാത്ര നടത്തിയേക്കുമെന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. ബെം​ഗളുരു, മം​ഗളുരു എന്നിവിടങ്ങളിലേക്കും കൂടാതെ കേരളത്തിനകത്തും യാത്ര നടത്തുമെന്നാണ് ആദ്യം പുറത്തെത്തുന്ന വിവരം. രണ്ട് വോൾവോ മൾട്ടി ആക്സൽ ബസും, 5 എസി സ്ലീപ്പർ ബസുമാണ് കേരള ആർടിസി കേരളത്തിലേക്കുള്ള യാത്രക്കാർക്കായി മാറ്റിവച്ചിരിയ്ക്കുന്നത്. മികച്ച ല​ഗേജിംങ് സ്പെയ്സ്, മൊബൈൽ…

Read More

ബെം​ഗളുരുവിൽ യാത്രക്കാർക്ക് സുരക്ഷ ശക്തമാക്കാൻ കർണാടക ആർ.ടി.സി; പുതിയ നടപടിക്രമങ്ങൾ അറിയാം

ബെം​ഗളുരു; കർണ്ണാടക ആർടിസി യാത്രക്കാർക്ക് സുരക്ഷ വർധിപ്പിക്കുന്നു,കർണാടക ആർ.ടി.സി.; പരിശോധന കഴിഞ്ഞ യാത്രക്കാർക്ക് സ്റ്റാമ്പ് പതിക്കുന്നതിലേക്കടക്കം തിരിയുന്നു. നിലവിൽ കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പവരുത്തുന്നതു ലക്ഷ്യമിട്ട് മുഴുവൻ യാത്രക്കാരിലും പ്രത്യേകം മുദ്ര പതിക്കാൻ കർണാടക ആർ.ടി.സി രം​ഗത്ത്. യാത്രക്കാർ ബസിൽ കയറുന്ന സമയത്ത് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയശേഷമാണ് കൈകളിൽ മുദ്ര പതിക്കുക. യാത്രക്കാർക്ക് ബസിറങ്ങിയശേഷം വെള്ളം ഉപയോഗിച്ച് മുദ്ര മുദ്ര മായ്ച്ചുകളയാം. യാത്രക്കാരൻ തെർമൽ പരിശോധനയ്ക്ക് വിധേയനായെന്ന് ജീവനക്കാർക്കും മറ്റു യാത്രക്കാർക്കും തിരിച്ചറിയാനാണിത്. കൂടാതെ കൈകളിൽ അടയാളം പതിക്കാതെ…

Read More

മലയാളികൾക്ക് ആശ്വാസമായി കേരള ആർടിസി സർവ്വീസ്; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം

ബെം​ഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും. ദിവസവും 7 അധിക ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. റിസർവേഷൻ ഉടൻ ആരംഭിക്കും, ടിക്കറ്റ് വിറ്റ് പോകുന്ന മുറക്ക് വീണ്ടും കൂടുതൽ സ്പെഷ്യലുകൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

പരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്

ബെം​ഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ പിന്നെ ബോർഡിംങ്, ഡ്രോപ്പിംങ് പോയിന്റുകൾ നൽകിയാൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് കടക്കാൻ കഴിയൂ എന്നിരിക്കേ ബുക്കിംങ് നടത്താനാകാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.

Read More
Click Here to Follow Us