ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദക്ഷിണ പശ്ചിമ റെയിൽവേ ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ റെയിൽവേ ബോർഡിന് സമർപ്പിച്ചു. അന്തിമറൂട്ടും ടിക്കറ്റ് നിരക്കുമെല്ലാം റെയിൽവേ ബോർഡ് തീരുമാനിക്കും. കൂടുതൽ യാത്രക്കാരും മികച്ച വരുമാനവും ലഭിക്കുന്ന റൂട്ടുകളാണ് ട്രെയിൻ സർവീസിന് തിരഞ്ഞെടുത്തതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു. 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് നിലവിൽ ഡൽഹി–വാരാണസി, ഡൽഹി–കത്ര പാതകളിലാണ് സർവീസ് നടത്തുന്നത്. മുംബൈ–അഹമ്മദാബാദ് പാതയിലെ പരീക്ഷണ സർവീസ്…
Read More