കോൺഗ്രസിനെ തകർക്കാമെന്നത് വ്യാമോഹം ; എം.പി രമ്യ ഹരിദാസ്

ബെംഗളൂരു:അധികാരവും ജുഡീഷ്യറിയും ഉപയോഗിച്ച്‌ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ബിജെപിയുടെ കമ്മീഷന്‍ സര്‍ക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും രമ്യ പറഞ്ഞു. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെയാണ്. അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം നിലവിലെ സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ കുടുംബയോഗങ്ങളിലെ സജീവമായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയാണ് കാണിക്കുന്നത്. വിജയം നൂറുശതമാനം ഉറപ്പാണ്, രമ്യ ഹരിദാസ് പറഞ്ഞു.

Read More
Click Here to Follow Us