ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫറുമായി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ…
Read MoreTag: Ramtemple
മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങൾ ഉപയോഗിക്കാറില്ല; ഡികെ ശിവകുമാർ
ബെംഗളൂരു : വർഷങ്ങളായി ആചാരങ്ങളും പാരമ്പര്യവും പിന്തുടർന്നുപോരുന്നവരാണ് തങ്ങളെന്നും മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കോൺഗ്രസിന് മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അയോധ്യയിൽ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘‘മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങൾ ഉപയോഗിക്കാറില്ല. പ്രാർഥനകൾക്ക് ഫലം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ ദേവസ്വംവകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ നടത്താൻ ഉത്തരവിട്ടത്. സിദ്ധരാമയ്യയുടെ പേരിൽ രാമനും എന്റെ പേരിൽ ശിവനും ഉണ്ട്. ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാം ശിവകുമാർ…
Read Moreരാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സർക്കാർ രാമശാപം നേരിടും; ഹിന്ദു മഹാസഭ
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധർമ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തത് കേന്ദ്ര സർക്കാറിന്‍റെ സ്വാർത്ഥതയാണ്. അയോധ്യ രാമക്ഷേത്രം…
Read Moreരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വിഗ്രഹം നിർമ്മിച്ച മൈസൂരു സ്വദേശിയുടെ കുടുംബത്തിന് ക്ഷണമില്ല
ബെംഗളൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ അരുണ്‍ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയില്‍ ഇല്ലെന്നാണ് പുതിയ റിപ്പോർട്ട്. അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാല്‍ അവർ പങ്കെടുക്കില്ലെന്നാണ് സൂചന. അരുണ്‍ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു. കുടുംബത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ രീതിയിൽ ആളുകൾ വിമർശിക്കുന്നുണ്ട്.
Read Moreരാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം
മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. രാമക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ നേരിട്ട് എത്തിയാണ് സച്ചിനെ ക്ഷണിച്ചത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക. ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതല്‍ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, രജനീകാന്ത്, മന്‍മോഹന്‍ സിങ്ങ്, ധനുഷ്,…
Read Moreജനുവരി 22 ന് സംസ്ഥാനത്ത് പ്രത്യേക പൂജ നടക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കർണാടകയിലെ രാമക്ഷേത്രങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രത്യേക പൂജ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശിവമൊഗ്ഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര ചടങ്ങിലേക്ക് തനിക്ക് സ്വീകരണം ലഭിച്ചിട്ടില്ലെന്നും ശ്രീരാമ വന്ദനവുമായി തങ്ങൾ ബി.ജെപിക്ക് പിന്നാലെ പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളും രാമനെ ആരാധിക്കുന്നുണ്ട്. എന്നാൽ, രാമക്ഷേത്ര വിഷയം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണ്. ശ്രീരാമചന്ദ്രനെയല്ല ഞങ്ങൾ എതിർക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയത്തെയാണ്. ജനുവരി 22നു ശേഷം എപ്പോൾ സമയം ലഭിച്ചാലും ഞാൻ അയോധ്യ സന്ദർശിക്കും സിദ്ധരാമയ്യ വ്യക്തമാക്കി.…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ഥ ട്രസ്റ്റ് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി…
Read Moreരാമപ്രതിഷ്ഠ; സംസ്ഥാനത്ത് പ്രത്യേക പൂജ നിർദേശിച്ച് സർക്കാർ
ബെംഗളൂരു: അയോധ്യയിൽ രാമപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തണമെന്ന നിർദേശവുമായി സർക്കാർ. ക്ഷേത്രഭരണ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ജനുവരി 22ന് ഉച്ചക്ക് 12.29 നും 1.32നുമിടയിലുള്ള മുഹൂർത്തത്തിലാണ് രാമദേവ പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഈ സമയം സംസ്ഥാനത്തെ മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്തണമെന്നാണ് മുസ്റെ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നൽകിയ നിർദേശം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണങ്ങൾ സജീവമാക്കിയതിനു പിന്നാലെയാണ് കോൺഗ്രസ് സർക്കാറിന്‍റെ പുതിയ നീക്കം.
Read More