ബെംഗളൂരു: ദീർഘകാലമായുള്ള കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർവഹണ ഏജൻസി (ബിഎസ്ആർപി) 15,767 കോടി രൂപയുടെ ആദ്യ ടെൻഡർ ചൊവ്വാഴ്ച പുറത്തിറക്കി. ഒരു ഇടനാഴിയുടെ ആദ്യ ടെൻഡർ ആണ് പുറത്തിറക്കിയിരിക്കുന്നത് 8 കിലോമീറ്റർ എലിവേറ്റഡ് വയഡക്ട് (പാളങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഘടന), റോഡ് അണ്ടർ ബ്രിഡ്ജസ്, റോഡ് ഓവർ ബ്രിഡ്ജുകൾ, ഡ്രെയിനുകൾ, യൂട്ടിലിറ്റി ഡൈവേർഷനുകൾ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണത്തിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. കൂടാതെ ബെന്നിഗനഹള്ളിക്കും ചിക്കബാനാവരയ്ക്കും ഇടയിലുള്ള സ്റ്റേഷൻ കെട്ടിടങ്ങൾ ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തികളും ടെൻഡറിന്റെ പരിധിയിൽ വരും. റെയിൽ ഇൻഫ്രാസ്ട്രക്ചർ…
Read MoreTag: projects
കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാൻ 100 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമനഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെംഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേഗം; ബിഎസ് യെദ്യൂരപ്പ
ബെംഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യുഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്. ഇന്ത്യ വേഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ…
Read More