ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്കായി ആദ്യ ടെൻഡർ വിളിച്ചു.

ബെംഗളൂരു: ദീർഘകാലമായുള്ള കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർവഹണ ഏജൻസി (ബിഎസ്ആർപി) 15,767 കോടി രൂപയുടെ ആദ്യ ടെൻഡർ ചൊവ്വാഴ്ച പുറത്തിറക്കി. ഒരു ഇടനാഴിയുടെ ആദ്യ  ടെൻഡർ  ആണ് പുറത്തിറക്കിയിരിക്കുന്നത്  8 കിലോമീറ്റർ എലിവേറ്റഡ് വയഡക്ട് (പാളങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഘടന), റോഡ് അണ്ടർ ബ്രിഡ്ജസ്, റോഡ് ഓവർ ബ്രിഡ്ജുകൾ, ഡ്രെയിനുകൾ, യൂട്ടിലിറ്റി ഡൈവേർഷനുകൾ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണത്തിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. കൂടാതെ ബെന്നിഗനഹള്ളിക്കും ചിക്കബാനാവരയ്ക്കും ഇടയിലുള്ള സ്റ്റേഷൻ കെട്ടിടങ്ങൾ ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തികളും ടെൻഡറിന്റെ പരിധിയിൽ വരും. റെയിൽ ഇൻഫ്രാസ്ട്രക്ചർ…

Read More
Click Here to Follow Us