ബെംഗളൂരു: സ്കൂട്ടർ അപകടത്തിന് പിന്നാലെ അതിന് വഴിവെച്ച കുഴി ദമ്പതികൾ അടച്ചു. മല്ലേശ്വരം എട്ടാം ക്രോസ്സിലാണ് അപകടം നടന്നത്. 55 കാരനായ നാരായണ സ്വാമിയാണ് മല്ലേശ്വരം ജംഗ്ഷനിലുണ്ടായ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടിവെട്ടിക്കുന്നതിനേടെ നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ വീണത്. സാരമായ പരിക്കുകളോടെ വീട്ടിലേക്ക് മടങ്ങിയ നാരായണ സ്വാമി 10 മിനിറ്റിനു ശേഷം ഭാര്യയായ നാഗമണിയ്ക്ക് ഒപ്പം തിരിച്ചെത്തി റോഡിലെ കുഴി അടച്ചത്. വൻഅപകടത്തിൽ നിന്നാണ് താൻ രക്ഷപെട്ടതെന്നും സമാനമായ അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് റോഡിലെ കുഴി അടച്ചതെന്നും ഇരുവരും പറഞ്ഞു ദമ്പതികൾ റോഡിലെ…
Read MoreTag: pothole
ബെംഗളൂരുവിലെ റോഡുകളുടെ ശോച്യാവസ്ഥയെ രൂക്ഷമായി വിമർശിച്ച് കിരൺ മജുംദാർ-ഷാ
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിലെ മോശം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പ്രത്യേകിച്ച് റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ഉയർന്നുവന്നിരിക്കുന്നു. ബയോകോൺ മേധാവി കിരൺ മജുംദാർ ഷായുടെ ട്വീറ്റിനെ തുടർന്നാണ് കർണാടകയിൽ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. ഹുസ്‌കൂർ-സർജാപൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ ആനേക്കൽ താലൂക്കിലെയും ഹുസ്‌കൂർ ഗ്രാമപഞ്ചായത്തിലെയും ഞങ്ങളുടെ എംഎൽഎ, പഞ്ചായത്ത്, എംപി എന്നിവരുടെ ഉത്തരവാദിത്തമില്ലായ്മയിൽ നിരാശയും രോഷവും ഉണ്ടെന്ന് അവർ ട്വീറ്റ് ചെയ്തു. എല്ലാ പ്രാദേശിക രാഷ്ട്രീയക്കാർക്കും നാണക്കേട് എന്നാണ് കിരൺ കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നിർത്താതെ പെയ്യുന്ന മഴ ബെംഗളൂരുവിൽ…
Read Moreകരാർ പൂർത്തിയാക്കുക, കുഴികൾ ഉടൻ നികത്തുക; കർണാടക ഹൈക്കോടതി
ബെംഗളൂരു : നഗരം ആസ്ഥാനമായുള്ള അമേരിക്കൻ റോഡ് ടെക്‌നോളജി ആൻഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ പൂർത്തിയാക്കാനും പൗരസമിതിയിലെ കുഴികൾ ഉടനടി നികത്താനും കർണാടക ഹൈക്കോടതി തിങ്കളാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലെയ്ക്ക് (ബിബിഎംപി) നിർദ്ദേശം നൽകി. കുഴികൾ നികത്താൻ പൈത്തൺ എന്ന ഓട്ടോമേറ്റഡ് മെഷീനുകളാണ് കമ്പനി ഉപയോഗിക്കുന്നത്. കമ്പനി ഏറ്റെടുക്കുന്ന കുഴി നന്നാക്കുന്ന ജോലികൾക്കായി ഒരു ചതുരശ്ര മീറ്ററിന് 551 രൂപ നിരക്കിൽ ബിബിഎംപി നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അടുത്ത…
Read Moreബിബിഎംപി ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കർണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
ബെംഗളൂരു: റോഡിലെ കുഴികൾ നികത്താതെ ജനങ്ങളുടെ ജീവൻവെച്ച് കളിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ബിബിഎംപി എഞ്ചിനീയർമാരെ ജയിലിലേക്ക് അയയ്ക്കാനും നിർദേശം നൽകേണ്ടിവരുമെന്ന് കർണാടക ഹൈക്കോടതി തിങ്കളാഴ്ച വാക്കാൽ മുന്നറിയിപ്പ് നൽകി. 2015ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹർജിക്കാർക്കുവേണ്ടി ഹാജറായ അഭിഭാഷകൻ കഴിഞ്ഞ ഒന്നിൽ നഗരത്തിലെ കുഴികൾ കാരണം ഒമ്പത് പേർ മരിച്ചതായി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. അന്വേഷണത്തിന് സ്വതന്ത്ര ഏജൻസിയെ നിയമിക്കുമെന്നും ബൃഹത് ബെംഗളൂരു മഹാനഗര…
Read Moreറോഡുകളിലെ കുഴി നികത്തൽ; സമയപരിധി ഈ മാസം 25 വരെ നീട്ടി
ബെംഗളുരു; റോഡുകളിലെ കുഴികൾ നികത്താൻ സമയപരിധി നൽകിയത് ഫലപ്രദമാകാതെ വന്നതോടെ വീണ്ടും സമയപരിധി നീട്ടി ബിബിഎംപി. ഈ മാസം 25 വരെയാണ് നീട്ടി നൽകിയത്. എല്ലാ കുഴികളും നികത്താനുള്ള സമയപരിധി ഈ വ്യാഴാഴ്ച്ച അവസാനിച്ചിരുന്നു. 14,000 കിലോമീറ്റർ റോഡിലെ കുഴികൾ അടച്ചു തീർത്തെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി. കനത്ത മഴ റോഡിന്റെ അറ്റകുറ്റ പണികളെയും , കുഴി നികത്തലിനെയും ബാധിച്ചതിനാൽ ബിബിഎംപി അധികൃതരുമായി ചർച്ച നടത്തിയ റവന്യൂ മന്ത്രി ആർ അശോകയാണ് സമയ പരിധി നീട്ടിയത്.
Read More