സ്ത്രീയുടെ ശരീര ഭാഗങ്ങൾ ഹേമാവതി നദിയിൽ!

ബെംഗളൂരു: സ്ത്രീയുടെ ശരീര ഭാഗങ്ങൾ ഹേമാവതി നദിയിൽ. ബന്ദിഹോൾ ഗ്രാമത്തിലെ രണ്ടുപേർ മീൻപിടിക്കാൻ തുടങ്ങുന്നതിനിടെ മൃതദേഹത്തിന്റെ കൈഭാഗമാണ് ആദ്യം നദിയിൽ കണ്ടത്. ഇതേത്തുടർന്ന് ഇവർ കെ.ആർ. പേട്ട് റൂറൽ പോലീസിൽ വിവരം അറിയിച്ചു. മാണ്ഡ്യ എസ്.പി. പരശുരാമ ഉൾപ്പെടെയുള്ള പോലീസുകാർ സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സ്ത്രീയുടെ കൈ വെള്ളത്തിൽനിന്നെടുത്തു.

പിന്നീട് ആറു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹത്തിന്റെ മറ്റുഭാഗങ്ങൾ നദിയുടെ പലയിടങ്ങളിൽ നിന്നായി കണ്ടെത്തുകയായിരുന്നു. കാവേരി ഹൈഡ്രോ എനർജി ലിമിറ്റഡ് പവർ പ്ലാന്റിനു സമീപത്തായിട്ടായിരുന്നു മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങളും കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും 25-നും 30-നും ഇടയിൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ബന്ദിഹോൾ ഗ്രാമത്തിലെ വീടുകളിലെത്തി യുവതിയെ കാണാതായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു. അയൽഗ്രാമങ്ങളിലും പരിശോധന നടത്തി. ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽ കാണാതായതായുള്ള പരാതികൾ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു വരുകയാണ് എന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts