ബെംഗളൂരു: വീട് നിര്‍മ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ കെ.ആശ(32), കാമുകന്‍ യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാള്‍ വിട്ടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അരവിന്ദയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരന്‍. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചെലവാക്കുന്നുവെന്ന് പറഞ്ഞ് ആശ ഭര്‍ത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് കടന്നു.…
Read MoreTag: policecase
ജ്വല്ലറി ജീവനക്കാരന്റെ കൊല, അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും. പ്രതി കാസര്‍കോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാന്‍സി കടയിലും പുതിയ ബസ് സ്റ്റാന്‍ഡിലും ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരന്‍ ബല്‍മട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജ്വല്ലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട…
Read Moreചികിത്സക്കെത്തിയ സ്ത്രീകളെ പീഡിപ്പിച്ചു, പ്രതി പിടിയിൽ
ബെംഗളൂരു: ക്ലിനിക്കിൽ ചികിത്സക്കെത്തിയ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച അക്യുപഞ്ചറിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരു മത്തികെരെയിലാണ് സംഭവം. ഇവിടെ അക്യുപഞ്ചർ ക്ലിനിക് നടത്തുന്ന വെങ്കട്ട്നാരായണ ആണ് പോലീസ് പിടിയിലായത്. സ്ത്രീകളോട് ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെടും. ശേഷം ഇയാൾ ലൈംഗിക ചുവയോടെ ശരീരത്തിൽ സ്പർശിക്കും. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂർ, ബസവനഗുഡി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ സൈബർ സെല്ലും വെങ്കട്ട്നാരായണക്കെതിരെ കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ…
Read More4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ മോചിതനാകുന്നു, പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ
ബെംഗളൂരു: കുടുംബത്തിലെ നാലംഗങ്ങളെ ഒരേ ദിവസം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിൽമോചിതനാക്കാൻ ഒരുങ്ങി കർണാടക സർക്കാർ . ദക്ഷിണ കന്നഡ ജില്ലയിലെ പ്രവീൺ കുമാർ (60) ആണ് ബെലഗാവി ഹിൻഡലഗ ജയിലിൽ നിന്ന് നല്ല നടപ്പ് ആനുകൂല്യത്തിൽ മോചിതനാകുന്നത്. 1994 ഫെബ്രുവരി 23ന് അർദ്ധരാത്രി വാമഞ്ചൂരിലെ തന്റെ പിതാവിന്റെ ഇളയ സഹോദരി അപ്പി ഷെറിഗാർത്തി, അവരുടെ മക്കളായ ഗോവിന്ദ, ശകുന്തള, പേരക്കുട്ടി ദീപിക എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയ കേസ്. പണത്തിനുവേണ്ടിയുള്ള കൂട്ടക്കൊലയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മംഗളൂരു ജില്ലാ സെഷൻസ് കോടതി 2002ൽ…
Read More