ബെംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ മാസം 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍വെച്ച് ഇവരുടെ ട്രോളി ബാഗ് ട്രെയിനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു . മംഗളൂരു റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍…
Read MoreTag: police
ഐ.എ.എസ് – ഐ.പി.എസ് പോര്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി
ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാര്‍ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രോഹിണി സിന്ദൂരി. താന്‍ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, നിരുപാധികമായി മാപ്പ് എഴുതി നല്‍കണമെന്നും രോഹിണി വ്യക്തമാക്കി. ഇത് സംബന്ധിച്ച വക്കീല്‍ നോട്ടീസ് രോഹിണി രൂപയ്ക്ക് അയച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണിയുടെ രഹസ്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ രോഹിണി അവര്‍ക്ക് അയച്ച് കൊടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞായിരുന്നു രൂപ…
Read Moreഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: പൊലിസ് ഗുണ്ടാ ബന്ധം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലിസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകളുടെ ശാക്തീകരണം, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്സ് നിയമം കാര്യക്ഷമമായി നടപ്പാക്കൽ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍. എസ് പി മുതൽ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെയാണ് യോഗത്തിൽ പങ്കെടുക്കുക.
Read Moreബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ചവർക്ക് നേരെ പോലീസ് ലാത്തി ചാർജ്
ബെംഗളൂരു: പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ച കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമെതിരെ പോലീസിന്‍റെ ലാത്തിച്ചാര്‍ജ്. അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാന്‍ വഴിയില്ലാതായെന്നും, സര്‍വീസ് റോഡും, അടിപ്പാതകളും വേഗത്തില്‍ പണിയാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ ഉപരോധം. ഗതാഗതക്കുരുക്കായതോടെ സ്ഥലത്ത് പോലീസെത്തി. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
Read Moreരാത്രി 11 മണിക്ക് ശേഷം റോഡിലൂടെ നടക്കാൻ 3000 രൂപ കൈക്കൂലി; 2 പൊലീസുകാരെ പിരിച്ചുവിട്ടു
ബെംഗളൂരു: രാത്രി 11 മണിക് ശേഷം നഗരത്തിലൂടെ നടക്കുന്നത് നിയമ ലംഘനമാണെന്ന് പറഞ്ഞ് ദമ്പതികളെ തടഞ്ഞു നിർത്തി 1000 രൂപ കൈക്കൂലി വാങ്ങിയ 2 പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കി. സാംപിഗെ നഗർ പോലീസ് ഹെകോൺസ്റ്റബിൾ രാജേഷ് കോൺസ്റ്റബിൾ നാഗേഷ് എന്നിവരെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ഡിസംബർ 8 നാണ് സംഭവം. ഒരു പാർട്ടി കഴിഞ്ഞ് മാന്യത ടെക് പാർക്കിന് പിന്നിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കാർത്തിക് പത്രി എന്നയാളെയും ഭാര്യയെയുമാണ് രാത്രി 12.30 ന് പെട്രോളിംഗ് സംഘത്തിന്റെ ഭാഗമായ ഇവർ തടഞ്ഞു…
Read Moreദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി
ബെംഗളൂരു: സദാചാരഗുണ്ടായിസം കാണിച്ച് ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു . സമ്പിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പോലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് തുടങ്ങിയ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി. ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പോലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ…
Read Moreപ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെട്ടികൊലപ്പെടുത്തി
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തി. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുള്ള്യ ജൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശയെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടാണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Read Moreവ്യാജ ലഹരിക്കേസ് ചമച്ച് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി പോലീസുകാർ
ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിന്റെ ബാഗിൽ കഞ്ചാവു ഒളിപ്പിച്ചു വെച്ച ശേഷം ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2500 രൂപ തട്ടിയ രണ്ടുപോലീസുകാർക്ക് സസ്പെൻഷൻ. ബന്ദേപാളയ സ്റ്റേഷനിലെ തീർത്ഥ കുമാർ, മല്ലേഷ് എന്നീ രണ്ടു കോൺസ്റ്റബിൾമാരെയാണ് സസ്പെൻഡ് ചെയ്തത്. എച്ച്.എസ്.ആർ. ലേഔട്ടിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ഹിമാചൽപ്രദേശ് സ്വദേശി വൈഭവ് പാട്ടീലിൽ നിന്നാണ് കോൺസ്റ്റബിൾമാർ പണം തട്ടിയത്. ജോലികഴിഞ്ഞ് രാത്രിയിൽ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വൈഭവിനെ തടഞ്ഞ് ബാഗിൽ കഞ്ചാവുവെക്കുമെന്നും പണം തന്നില്ലെങ്കിൽ ലഹരികേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു എന്നും വൈഭവ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ…
Read Moreമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ച് പ്രതിഷേതച്ച് കർഷകർ
ബെംഗളൂരു: കാർഷികോൽപ്പന്നങ്ങൾക്ക് ശാസ്ത്രീയ വില ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ 52 ദിവസം തികയുമ്പോൾ ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ചും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും അനന്യമായ പ്രതിഷേധം സംഘടിപ്പിച്ചാണ് കർഷകർ രോഷം കൊണ്ടത്. മണ്ഡ്യ നഗരത്തിലെ സർ എം വിശ്വേശ്വരയ്യ പ്രതിമയ്ക്ക് മുന്നിലാണ് അനിശ്ചിതകാല സമരം. കർഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് രക്തം അർപ്പിക്കുമെന്ന് അറിയിച്ച കർഷകർ ബുധനാഴ്ച ബൊമ്മായിയുടെ പ്രതിമ സ്ഥാപിച്ച് രക്തം അർപ്പിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്തിട്ടും…
Read Moreപുതുവത്സരാഘോഷം: എംജി റോഡ് ബ്രിഗേഡ് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് ബെംഗളൂരു പോലീസ് മേധാവി
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഡിവിഷണൽ പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ബെംഗളൂരു പോലീസ് മേധാവി സിഎച്ച് പ്രതാപ് റെഡ്ഡി എംജി റോഡിലും ബ്രിഗേഡ് റോഡിലും പരിശോധന നടത്തി. റെഡ്ഡിക്കൊപ്പം അഡീഷണൽ പോലീസ് കമ്മീഷണർ (വെസ്റ്റ്) സന്ദീപ് പാട്ടീൽ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ശ്രീനിവാസ് ആർ ഗൗഡ എന്നിവരും പരിശോധനാ റൗണ്ടിൽ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ സംഘം എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവ സന്ദർശിച്ചു. New Year Celebrations? #BCPNYE23 (1)1. Obtain mandatory license under #NoisePollution…
Read More