ബെംഗളൂരു: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മെത്താഫിറ്റാമിന്‍, ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍ മൊത്തമായി വിതരണം ചെയ്യത് വന്നിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബെംഗളൂരു വില്‍ നിന്നും പോലീസിന്‍റെ പിടിയിലായി. ബെംഗളൂരുവിലെ സര്‍ജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അജിത്തുമായി ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തില്‍…
Read MoreTag: Police Arrest
ബെംഗളൂരു- തൃശൂർ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പോലീസ് പിടികൂടിയത് മാരകലഹരി
തൃശ്ശൂർ: മാരക ലഹരി മരുന്നായ എം ഡി എം എയുമായി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേയ്ക്കു പോയ യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതി ട്രാവൽസ് ഉടമ കൂടിയാണ്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്നാണ് സിറ്റി ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരം. ദേശീയപാതയിൽ പലയിടത്തായി ഷാഡോ പോലീസ് നിലയുറപ്പിച്ചു. കാറിന്റെ നമ്പർ രഹസ്യവിവരത്തിലുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് മണ്ണുത്തി ദേശീയപാതയിൽ കാർ കണ്ടു.…
Read Moreനടന്റെ കൊലപാതകം, ഭാര്യ സഹോദരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ ബെംഗളൂരുവിലെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നടന്റെ ഭാര്യ സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ആര്‍.ആര്‍. നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ലഗോരി എന്ന കന്നട ചിത്രത്തില്‍ സഹനടന്‍ ആയാണ് സതീഷിന്റെ സിനിമ കരിയറിന്റെ തുടക്കം, നിരവധി…
Read Moreകഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കഞ്ചാവ് വിൽപനക്കാരായ രണ്ടുപേരെ ബണ്ട് വാൾ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റഫീഖ്, താരാനാഥ് പൂജാരി ഉൽപ്പന്നങ്ങൾ. ഇവരുടെ കയ്യിൽ നിന്നും 355 ഗ്രാം കഞ്ചാവ് പോലീസിന് കിട്ടി. നരഹരി മെൽക്കറിൽ ഇരുവരും പോലീസിനെ കണ്ടപ്പോൾ ഓടുകയായിരുന്നു. പിന്തുടർന്നാണ് പിടികൂടിയത്. പ്രതികൾക്കെതിരെ നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്‌റ്റാൻസസ് നിയമത്തിലെ സെക്ഷൻ 8(സി), 20(ബി)(ii)(എ) വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Read Moreജോലി വാഗ്ദാന തട്ടിപ്പ്, മൈസൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ ജയനഗര്‍ വിദ്യാരണ്യപുരയിലെ ഹിരേമത്തിനെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ള കാട്ടുകുക്കെയിലെ ഗീതേഷിന്റെ പരാതിയിലാണ് കേസ്. മൈസൂര്‍ സില്‍ക്സില്‍ അറ്റന്റര്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും എന്നാല്‍ ജോലി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ഗീതേഷിന്റെ പരാതി. 2021 ജൂലായ്, 2022 മെയ് മാസങ്ങളിലായാണ് പണം നല്‍കിയത്. മറ്റ് മൂന്നുപേരില്‍ നിന്നും പണം…
Read Moreമാരക ലഹരി മരുന്നുകളുമായി യുവതി അടക്കം നാലു പേർ പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മാരകമായ എംഡിഎം മയക്കുമരുന്നുമായി നാല് പേർ മംഗളൂരുവിൽ പോലീസ് പിടിയിലായി. ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളും ഒരാൾ യുവതിയുമാണ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ്, അബ്ദുർ റാഊഫ്, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹ്യുദ്ദീൻ റഷീദ്, ബെംഗളൂരു ജില്ലയിലെ സമീറ എന്ന ചിഞ്ചു എന്ന സബിത എന്നിവരാണ് അറസ്റ്റിൽ ആയത്. മയക്കുമരുന്ന് മംഗളൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സിസിബി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്…
Read Moreലോൺ ആപ്പ് ഏജന്റ്മാരും ഓപ്പറേറ്റർമാരും കർണാടകയിൽ പോലീസ് പിടിയിൽ
ബെംഗളൂരു: ഓൺലൈൻ ആപ്പിലൂടെ കടമെടുത്ത പണം തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളിൽ നിന്ന് അധിക പണം തട്ടുന്ന അഞ്ച് ലോൺ ആപ്പ് ഓപ്പറേറ്റർമാരും ഏജന്റുമാരും അടങ്ങുന്ന സംഘത്തെ പിടികൂടിയതായി മഹാരാഷ്ട്ര സൈബർ അറിയിച്ചു. സുഹൈൽ നസീറുദ്ദീൻ സയ്യിദ് (24), അഹമ്മദ് റാസ സാഹിദ് ഹുസൈൻ (26) സയ്യിദ് അത്തർ (24), കൈഫ് കദാരി (22), മുഫ്‌ത്യാസ് ബാഷ പീർസാദെ (21) എന്നിവരെ കർണാടകയിലെ ധാർവാഡിൽ നിന്നാണ് പോലീസ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ പ്രതികളും നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും…
Read Moreബൈക്ക് റൈഡിങ് താരത്തിന്റെ കൊലയിൽ ബെംഗളൂരു സ്വദേശിനിയ്ക്ക് ഒപ്പം മുൻ മാനേജരും അറസ്റ്റിൽ
ന്യൂമാഹി : ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ബൈക്ക് റൈഡര്‍മാരിലൊരാളായ ന്യൂമാഹി സ്വദേശി കൊല്ലപ്പെട്ട താരത്തിന്റെ മുന്‍ മാനേജര്‍ കൂടി അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ബൈക്ക് റൈഡിങ്ങിനിടെയാണ് മാഹി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നാലാംപ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നില്‍ അബ്ദുല്‍ സാദിഖി നെയാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് എത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവാണിക്കാവ് രാജീവ് നഗറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 2018-ല്‍ രാജസ്ഥാനില്‍ ബൈക്ക് റൈഡിങ്ങിനെത്തിയ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയില്‍ ടി.കെ. അസ്ബാക്കിനെയാണ് രാജസ്ഥാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്ബാക്കിന്റെ…
Read Moreസാധാരണക്കാരിൽ സാധാരണക്കാരനായി വർഷങ്ങളോളം ജീവിച്ചത് കൊടും ഭീകരൻ
ബെംഗളൂരു: സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കർണാടക പോലീസ് അറസ്റ്റ് ചെയ്ത കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ വർഷങ്ങളോളം കഴിഞ്ഞത് സാധാരണ തൊഴിലാളിയായി. വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് ഇയാള്‍. 2016ല്‍ തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന താലിബ് ഹുസൈന്‍ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. താലിബ് ഹുസൈന്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരം…
Read Moreവ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ വീട്ടുജോലിക്കാരൻ പോലീസ് പിടിയിൽ
ബെംഗളൂരു: ചാമരാജ്പേട്ടിൽ ഇലക്ട്രോണിക്സ് വ്യാപാരിയായ ജുഗരാജ് ജെയിനെ കൊലപ്പെടുത്തി സ്വർണവും പണവുമായി മുങ്ങിയ ജയ്പൂർ സ്വദേശി ബീജറാം പോലീസ് പിടിയിൽ ആയി. ജയ്പൂർ സ്വദേശിയായ ഇയാളെ ബാനസ്കാന്ത ജില്ലയിലെ അമീർഗഡിൽ നിന്നും ഗുജറാത്ത് പോലീസ് ആണ് പിടി കൂടിയത്. സംഭവത്തിന് ശേഷം ബീജറാം ഒളിവിൽ ആയിരുന്നു. ജയ്പൂരിലേക്ക് ബസിൽ പോവുന്നതിനിടെയാണ് പോലീസ് പട്രോളിംഗിൽ ബീജറാം കുടുങ്ങുന്നത്. ഇയാളുടെ ബാഗിൽ നിന്നും സംശയസ്പതമായി 24 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തതാണ് ഇയാൾ പോലീസ് പിടിയിൽ ആവാൻ കാരണം. തുടർന്നുള്ള പോലീസ് ചോദ്യം ചെയ്യലിൽ ആണ് കൊലപാതകം…
Read More