കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കഞ്ചാവ് വിൽപനക്കാരായ രണ്ടുപേരെ ബണ്ട് വാൾ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റഫീഖ്, താരാനാഥ് പൂജാരി ഉൽപ്പന്നങ്ങൾ. ഇവരുടെ കയ്യിൽ നിന്നും 355 ഗ്രാം കഞ്ചാവ് പോലീസിന് കിട്ടി. നരഹരി മെൽക്കറിൽ ഇരുവരും പോലീസിനെ കണ്ടപ്പോൾ ഓടുകയായിരുന്നു. പിന്തുടർന്നാണ് പിടികൂടിയത്. പ്രതികൾക്കെതിരെ നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്‌റ്റാൻസസ് നിയമത്തിലെ സെക്ഷൻ 8(സി), 20(ബി)(ii)(എ) വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

ജോലി വാഗ്ദാന തട്ടിപ്പ്, മൈസൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു 

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ ജയനഗര്‍ വിദ്യാരണ്യപുരയിലെ ഹിരേമത്തിനെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ള കാട്ടുകുക്കെയിലെ ഗീതേഷിന്റെ പരാതിയിലാണ് കേസ്. മൈസൂര്‍ സില്‍ക്സില്‍ അറ്റന്റര്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും എന്നാല്‍ ജോലി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ഗീതേഷിന്റെ പരാതി. 2021 ജൂലായ്, 2022 മെയ് മാസങ്ങളിലായാണ് പണം നല്‍കിയത്. മറ്റ് മൂന്നുപേരില്‍ നിന്നും പണം…

Read More

മാരക ലഹരി മരുന്നുകളുമായി യുവതി അടക്കം നാലു പേർ പിടിയിൽ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മാരകമായ എംഡിഎം മയക്കുമരുന്നുമായി നാല് പേർ മംഗളൂരുവിൽ പോലീസ് പിടിയിലായി. ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളും ഒരാൾ യുവതിയുമാണ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ്, അബ്ദുർ റാഊഫ്, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹ്യുദ്ദീൻ റഷീദ്, ബെംഗളൂരു ജില്ലയിലെ സമീറ എന്ന ചിഞ്ചു എന്ന സബിത എന്നിവരാണ് അറസ്റ്റിൽ ആയത്. മയക്കുമരുന്ന് മംഗളൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സിസിബി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്…

Read More

ലോൺ ആപ്പ് ഏജന്റ്മാരും ഓപ്പറേറ്റർമാരും കർണാടകയിൽ പോലീസ് പിടിയിൽ 

ബെംഗളൂരു: ഓൺലൈൻ ആപ്പിലൂടെ കടമെടുത്ത പണം തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളിൽ നിന്ന് അധിക പണം തട്ടുന്ന അഞ്ച് ലോൺ ആപ്പ് ഓപ്പറേറ്റർമാരും ഏജന്റുമാരും അടങ്ങുന്ന സംഘത്തെ പിടികൂടിയതായി മഹാരാഷ്ട്ര സൈബർ അറിയിച്ചു. സുഹൈൽ നസീറുദ്ദീൻ സയ്യിദ് (24), അഹമ്മദ് റാസ സാഹിദ് ഹുസൈൻ (26) സയ്യിദ് അത്തർ (24), കൈഫ് കദാരി (22), മുഫ്‌ത്യാസ് ബാഷ പീർസാദെ (21) എന്നിവരെ കർണാടകയിലെ ധാർവാഡിൽ നിന്നാണ് പോലീസ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ പ്രതികളും നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും…

Read More

ബൈക്ക് റൈഡിങ് താരത്തിന്റെ കൊലയിൽ ബെംഗളൂരു സ്വദേശിനിയ്ക്ക് ഒപ്പം മുൻ മാനേജരും അറസ്റ്റിൽ 

ന്യൂമാഹി : ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ബൈക്ക് റൈഡര്‍മാരിലൊരാളായ ന്യൂമാഹി സ്വദേശി കൊല്ലപ്പെട്ട താരത്തിന്റെ മുന്‍ മാനേജര്‍ കൂടി അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ബൈക്ക് റൈഡിങ്ങിനിടെയാണ് മാഹി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നാലാംപ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നില്‍ അബ്ദുല്‍ സാദിഖി നെയാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് എത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവാണിക്കാവ് രാജീവ് നഗറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 2018-ല്‍ രാജസ്ഥാനില്‍ ബൈക്ക് റൈഡിങ്ങിനെത്തിയ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയില്‍ ടി.കെ. അസ്ബാക്കിനെയാണ് രാജസ്ഥാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്ബാക്കിന്റെ…

Read More

സാധാരണക്കാരിൽ സാധാരണക്കാരനായി വർഷങ്ങളോളം ജീവിച്ചത് കൊടും ഭീകരൻ 

ബെംഗളൂരു: സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കർണാടക പോലീസ് അറസ്റ്റ് ചെയ്ത കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ വർഷങ്ങളോളം കഴിഞ്ഞത് സാധാരണ തൊഴിലാളിയായി. വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് ഇയാള്‍. 2016ല്‍ തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന താലിബ് ഹുസൈന്‍ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. താലിബ് ഹുസൈന്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരം…

Read More

വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ വീട്ടുജോലിക്കാരൻ പോലീസ് പിടിയിൽ

ബെംഗളൂരു: ചാമരാജ്പേട്ടിൽ ഇലക്ട്രോണിക്സ് വ്യാപാരിയായ ജുഗരാജ് ജെയിനെ കൊലപ്പെടുത്തി സ്വർണവും പണവുമായി മുങ്ങിയ ജയ്പൂർ സ്വദേശി ബീജറാം പോലീസ് പിടിയിൽ ആയി. ജയ്പൂർ സ്വദേശിയായ ഇയാളെ ബാനസ്കാന്ത ജില്ലയിലെ അമീർഗഡിൽ നിന്നും ഗുജറാത്ത് പോലീസ് ആണ് പിടി കൂടിയത്. സംഭവത്തിന്‌ ശേഷം ബീജറാം ഒളിവിൽ ആയിരുന്നു. ജയ്പൂരിലേക്ക് ബസിൽ പോവുന്നതിനിടെയാണ് പോലീസ് പട്രോളിംഗിൽ ബീജറാം കുടുങ്ങുന്നത്. ഇയാളുടെ ബാഗിൽ നിന്നും സംശയസ്പതമായി 24 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തതാണ് ഇയാൾ പോലീസ് പിടിയിൽ ആവാൻ കാരണം. തുടർന്നുള്ള പോലീസ് ചോദ്യം ചെയ്യലിൽ ആണ് കൊലപാതകം…

Read More

ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കി ഫേസ്ബുക്ക് സെൽഫി

ബെംഗളൂരു: ജാമ്യത്തിലിറങ്ങി 5 വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഫെയ്സ്ബുക്കിൽ സെൽഫി പോസ്റ്റ് ചെയ്തതോടെ മൈസൂരു പോലീസിന്റെ പിടിയിലായി. 2014 മാർച്ച് 25ന് റിട്ട. ബാങ്ക് മാനേജരായ ഉദയ് രാജ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ 7 പ്രതികളിൽ ഒരാൾ ആണ്  മധുസൂദൻ. ഉദയ് രാജ് സിങ്ങിന്റെ ഭാര്യ സുശീലാമ്മയുടെ വജ്രാഭരണം കവരുന്നതിനിടെ കൊലപാതകം  നടത്തിയത് . സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന മധുസൂദനൻ എംബിഎ ബിരുദധാരിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയിൽപെട്ടതാണ് ഇയാൾ പിടിയിലാവാൻ കാരണം.

Read More

ജ്വല്ലറിയുടെ ചുമർ തുരന്നുള്ള മോഷണം, മോഷ്ടക്കൾ അറസ്റ്റിൽ

ബെംഗളൂരു: ജെ പി നാഗറിലെ ജ്വല്ലറി തുരന്ന് അഞ്ച് കിലോ സ്വർണം കവർന്ന മോഷ്ടാക്കളുടെ സംഘം പോലീസ് പിടിയിൽ. എം. ഹുസൈൻ, മനാറുല്ല ഹഖ്, മനാറുല്ല ഷെയ്ഖ് , സൈഫുദീൻ ഷെയ്ഖ്, സുലൈമാൻ ഷെയ്ഖ്, സലിം ഷെയ്ഖ്, സഹൂർ, രമേശ്‌ ബിസ്ത എന്നിവരാണ് പോലീസ് പിടിയിൽ ആയത്. പ്രതികളിൽ നിന്നും 55 ലക്ഷം വില വരുന്ന 1.1 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കി ജ്വല്ലറിയ്ക്ക് സമീപം റൂം വാടകയ്ക്ക് എടുത്താണ് മോഷണം പ്ലാൻ ചെയ്തത്. ജ്വല്ലറിയുടെ ചുമർ തുരന്നാണ്…

Read More

മലയാളി ബൈക്ക് റേസിംഗ് താരത്തിന്റെ മരണം, ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് റേസിങ് താരം മാഹി സ്വദേശി അഷ്ബാഖിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയെ ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആർ ടി നഗറിലെ സുമേറ പർവേസിനെയാണ് രാജസ്ഥാൻ പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ ജയ്‌സാൽമറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ഇവരെ വിട്ടു. കഴിഞ്ഞ 3 വർഷത്തോളം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു സുമേറ . കേസിലെ മറ്റ് പ്രതികളിൽ ഒരാളെ ഇനിയും പോലീസ് കണ്ടെത്തിയിട്ടില്ല. കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ്…

Read More
Click Here to Follow Us