വ്യാജ കോൾ സെന്ററിൽ റെയ്ഡ്, 72 പേർ അറസ്റ്റിൽ 

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഗായത്രി ടെക് പാർക്കിലെ ‘എത്തിക്കൽ ഇൻഫൊടെക്’ എന്ന വ്യാജ കോൾ സെന്ററിൽ നടന്ന റെയ്ഡിൽ 72 ജീവനക്കാർ അറസ്റ്റിലായി. കംപ്യൂട്ടറുകളും ലാപ്ടോപ്പുകളുമടക്കം 2 കോടി രൂപയോളം വില വരുന്ന വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് സൂത്രധാരന്മാരായ 6 പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് തട്ടിപ്പിനായി റിക്രൂട്ട് ചെയ്തിരുന്നത്. യുഎസിൽ നിന്നുള്ളവരെയാണ് ഈ സംഘം പ്രധാനമയും ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ ബാങ്കിലോ അക്കൗണ്ടിലോ, ഓൺലൈൻ വ്യാപാര പോർട്ടലയായ…

Read More

ലഹരി കച്ചവടം, ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 4 പേർ പിടിയിൽ 

ബെംഗളൂരു: 84 ലക്ഷം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാല് പേർ പോലീസ് പിടിയിൽ.നാലുപേരും കർണാടക സ്വദേശികളാണ്.   സംഘത്തിലെ പ്രധാനിയായ മുദാസിർ കൊള്ള, കവർച്ച തുടങ്ങി നിരവധി കേസുകൾ പ്രതിയാണ്.  ഇവരിൽ നിന്ന് 27 ഗ്രാം ബ്രൗൺ ഷുഗർ, 12 ഗ്രാം എംഡിഎംഎ, 2 മൊബൈൽ ഫോണുകൾ 3 ലക്ഷം വിലയുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. മുംബൈയിൽ ഉള്ള ചില നൈജീരിയൻസിന്റെ കയ്യിൽ നിന്നാണ് ഇവർ ലഹരി മരുന്നുകൾ ബെംഗളൂരുവിലേക്ക് എത്തിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഗ്രാമിന്…

Read More

നടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം…

Read More

ഭക്ഷണമുണ്ടാക്കിയില്ല , ഭാര്യയെ കൊന്ന് സ്യൂട്ട്കേസിൽ ആക്കിയ യുവാവ് പോലീസ് പിടിയിൽ 

suicide

ബെംഗളൂരു : ഭക്ഷണമുണ്ടാക്കി നല്‍കാതിരുന്ന ഭാര്യയെ കൊലപ്പെടുത്തി വലിയ സ്യൂട്ട്‌കേസിലാക്കി കുളത്തിലെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും പോലീസ് പിടിയില്‍. ബെംഗളൂരു സ്വദേശിയായ മഞ്ജുള കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് വിഘ്‌നേശ് നഗര്‍ സ്വദേശി രാമു, സുഹൃത്ത് ബസവനഗൗഡ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. സംശയം തോന്നിയ വഴിയാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധനനടത്തിയതോടെ ഇതിനുള്ളില്‍ അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് രാമു…

Read More

ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 5 പേർ പോലീസ് പിടിയിൽ 

ബെംഗളൂരു: ഒമ്പത് വയസുകാരനെ കളിക്കാനെന്ന വ്യാജേന കൂട്ടി കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരം കേസെടുത്ത പോലീസ്, കൗമാരക്കാരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൈസൂർ ജില്ലയിലെ നഞ്ചൻകോട് താലൂക്കിലെ ദൊഡ്ഡകവലാൻഡെയിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ ഒന്നാംവർഷ പി.യു. വിദ്യാർത്ഥികളാണ്. മറ്റുരണ്ടുപേർ പത്താംക്ലാസിലും മറ്റൊരാൾ ഒമ്പതാംക്ലാസിലും പഠിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ പോലീസ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. ദൊഡ്ഡകവലാൻഡെ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാൾ. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസം മുന്‍പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരുകന്‍ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലില്‍ നിന്നെത്തിയ…

Read More

15 കാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് ബെംഗളൂരുവിൽ പിടിയിൽ 

ബെംഗളൂരു: ആന്തല്ലൂരില്‍ നിന്നും 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റില്‍. കാട്ടാക്കട സ്വദേശി എസ്.എസ് ജിതേഷിനെയാണ് കണ്ണൂർ തളിപ്പറമ്പ് പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി പോലീസിന്…

Read More

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത് ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മെത്താഫിറ്റാമിന്‍, ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍ മൊത്തമായി വിതരണം ചെയ്യത് വന്നിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബെംഗളൂരു വില്‍ നിന്നും പോലീസിന്‍റെ പിടിയിലായി. ബെംഗളൂരുവിലെ സര്‍ജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അജിത്തുമായി ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തില്‍…

Read More

ബെംഗളൂരു- തൃശൂർ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പോലീസ് പിടികൂടിയത് മാരകലഹരി 

തൃശ്ശൂർ: മാരക ലഹരി മരുന്നായ എം ഡി എം എയുമായി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേയ്ക്കു പോയ യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതി ട്രാവൽസ് ഉടമ കൂടിയാണ്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്നാണ് സിറ്റി ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരം. ദേശീയപാതയിൽ പലയിടത്തായി ഷാഡോ പോലീസ് നിലയുറപ്പിച്ചു. കാറിന്റെ നമ്പർ രഹസ്യവിവരത്തിലുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് മണ്ണുത്തി ദേശീയപാതയിൽ കാർ കണ്ടു.…

Read More

നടന്റെ കൊലപാതകം, ഭാര്യ സഹോദരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ ബെംഗളൂരുവിലെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നടന്റെ ഭാര്യ സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ആര്‍.ആര്‍. നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ലഗോരി എന്ന കന്നട ചിത്രത്തില്‍ സഹനടന്‍ ആയാണ് സതീഷിന്റെ സിനിമ കരിയറിന്റെ തുടക്കം, നിരവധി…

Read More