ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജന്മദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ ദ്വാരകയിൽ യശോഭൂമി എന്ന പേരിൽ നിർമ്മിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 മണിക്കാണ്…
Read MoreTag: PM
സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു; പ്രസംഗം നിർത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.
Read More‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ്
ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ് രാജ്. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന ചിത്രം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താങ്കൾ മോദിയോടും ബി.ജെ.പിയോടും അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയുടെ കഠിനയത്നത്തെ പരിഹസിക്കണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമ്മിപ്പിച്ചു. നടന്റേത് അന്ധമായ രാഷ്ട്രീയ വിരോധമാണെന്ന് പറയുന്നവരും ട്രോളുന്നത് ദേശീയതയാണെന്നും പലരും കുറിച്ചു.…
Read Moreരാജ്യത്ത് 6 ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യം അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ രാജ്യമായി ഇന്ത്യമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ 5ജിയിൽനിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നിലവിൽതന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ…
Read More2024 ൽ വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം
ബെംഗളൂരു∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കർണാടകയിലെ ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു…
Read Moreപ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹമല്ല ; ഹൈക്കോടതി
ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരവും നിരുത്തരവാദപരവുമാണെങ്കിലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി. കർണാടകയിലെ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ഹേമന്ദ് ചാന്ദഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിദറിലെ ന്യൂ ടൗൺ പൊലീസ് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളായ അലാവുദ്ദീൻ, അബ്ദുൽ ഖലീൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മെഹ്താബ് എന്നിവർക്കെതിരായി എടുത്ത കേസ് റദ്ദാക്കിയാണ് കോടതി പരാമർശം. കർണാടക ഹൈകോടതിയുടെ കലബുറഗി ബെഞ്ചിന്റേതാണ് നടപടി. ഇരു മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ചുമത്തുന്ന 153(A) വകുപ്പും കേസിൽ…
Read Moreട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ എത്തി സന്ദർശിക്കും
ന്യൂഡൽഹി: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബാലസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും. 238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡീഷയുടെ നാല് ദ്രുതകർമ്മസേന യൂണിറ്റുകളും 15 അഗ്നിരക്ഷാ സേന യൂണിറ്റുകളും 30 ഉദ്യോഗസ്ഥർ, 200…
Read Moreകോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ പ്രചാരണത്തിൽ കഠിനാധ്വാനം ചെയ്ത ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എൻറെ ആശംസകൾ. കർണാടക തെരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും താൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
Read Moreതാനൂർ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിനു ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാഷ്ട്രപതിയും അനുശോചനം അറിയിച്ചു.
Read More