ബെംഗളൂരു: കാൻസർ രോഗിയായ യുവതിക്ക് ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് കുടുംബം ചികിത്സ നിഷേധിച്ചതായി പരാതി. ബെംഗളൂരു ലഗ്ഗേരെ സ്വദേശിനിയായ 26-കാരി മമതശ്രീക്കാണ് വീട്ടുകാര്‍ ചികിത്സ നിഷേധിച്ചത്. ഇക്കാര്യം വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് ഇവര്‍ വാട്സാപ്പ് സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് വനിതാ- ശിശുക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാരെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. നാലുമാസം മുമ്പ് യുവതിക്ക് ശരീരവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വേദന കലശലായതോടെ യുവതിയുടെ സഹോദരന് വീടിന് സമീപത്തെ ജോത്സ്യനെ സന്ദര്‍ശിച്ചു. സമയദോഷംകൊണ്ടാണ് രോഗമെന്നും ഭക്ഷണം കുറച്ച് മഞ്ഞള്‍വെള്ളം കുടിച്ചാല്‍ മതിയെന്നുമായിരുന്നു ജോത്സ്യന്റെ…
Read MoreTag: patient
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സെക്സ്; രോഗി മരിച്ചു
ലണ്ടൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്സ് അന്വേഷണത്തിൽ സമ്മതിച്ചു. പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി. പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു രോഗിയെ മരിച്ചനിലയിൽ കണ്ടതെന്നാണു റിപ്പോർട്ട്. രാത്രിയിൽ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിക്കാനായി നഴ്സ് ആംബുലൻസ് വിളിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. വൃക്കരോഗിയായ ഇയാൾ ഡയാലിസിസിനായി ആശുപത്രിയിൽ…
Read Moreപ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരേ സിറിഞ്ചുപയോഗിച്ച് ഒന്നിലേറെ രോഗികൾക്ക് ഗ്ലൂക്കോസ്
ബെംഗളൂരു: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒന്നിലധികം രോഗികൾക്ക് ഗ്ലൂക്കോസ് നൽകിയത് ഒരേ സിറിഞ്ചുപയോഗിച്ച് എന്ന് പരാതി. ഹാസൻ ജില്ലയിലെ അർസികെരെ താലൂക്കിലെ ജവഗൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഒരേ സിറിഞ്ചുപയോഗിച്ച് നാലു രോഗികൾക്കാണ് ഗ്ലൂക്കോസ് കുത്തിവെച്ചതായി കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഒരു സിറിഞ്ച് തന്നെ ഉപയോഗിച്ചതെന്നാണ് ഡ്രിപ്പ് നൽകിയതിന്നാണ് നഴ്സ് പറയുന്നത്. ഇക്കാര്യം നഴ്സ് രോഗികളിലൊരാളുടെ ബന്ധുവിനോട് വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർക്കെതിരേ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.
Read Moreആംബുലൻസ് ലോറിയിലിടിച്ചു കയറി; രോഗിയും ഡോക്ടറുമുൾപ്പെടെ മൂന്ന് മരണം
ബെംഗളുരു; അത്തിബെല്ലയിൽ ആംബുലൻസ് ലോറിയിലിടിച്ച് ഡോക്ടറും രോഗിയുമുൾപ്പെടെ 3 പേർ മരിച്ചു, ആറുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശി അൻവർ ഖാൻ(68), മുംബൈ സ്വദേശിയും ഡോക്ടറുമായ ജയദേവ്(44), ആബുലൻസ് ഡ്രൈവർ നാംദേവ്(35) എന്നിവരാണ് മരിയ്ച്ചത്. മഹാരാഷ്ട്രയിൽ നിന്ന് രോഗിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമം നടത്തുന്നതിനിടെ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടനെ തന്നെ സമീപവാസികളും , യാത്രക്കാരും അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Read More