ചെന്നൈ: ഊട്ടി കുനൂര്‍ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര് മരിച്ചു. ഊട്ടിയില്‍ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ജില്ലയിലെ കടയം, ആള്‍വാര്‍ക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വി. നിതിൻ (15), എസ്, ബേബികല (65), എസ്,. മുരുഗേശൻ (65), പി.മുപ്പിഡത്തെ (67), ആര്, കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേര്‍. ബസില്‍ 55 പേര് ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ്…
Read MoreTag: Ootty
ഊട്ടിയിലേക്കുള്ള റോഡ് അടച്ചു
ചെന്നൈ : കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെ നിയന്ത്രണവുമായി തമിഴ്നാട്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്നാട് അടച്ചു. വനംവകുപ്പ് ചെക്ക്പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെ 28.5 കിലോമീറ്റർ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേര് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്പോസ്റ്റ് വരെയെത്തി തിരിച്ചു പോവുകയാണ്.
Read More