ബെംഗളൂരു : കോളർ ഐഡി വെരിഫിക്കേഷൻ പ്ലാറ്റ്ഫോമായ ട്രൂ കോളറിൻറെ ഇന്ത്യയിലെ ആദ്യ ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. ട്രൂ കോളറിൻറെ ആസ്ഥാനമായ സ്വീഡനു പുറത്തു തുടങ്ങുന്ന ഏറ്റവും വലിയ ഓഫീസാണ് ബെംഗളൂരുവിലേത്. മുപ്പതിനായിരം സ്‌ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള ഓഫീസിൽ 250-ലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബെംഗളൂരു ഓഫീസിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ ഒരു പതിറ്റാണ്ട് മുമ്പാണ് ട്രൂ കോളർ പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോഴുള്ള ലഭിച്ചതിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം…
Read MoreTag: office
മംഗളൂരുവിൽ 12 പിഎഫ്ഐ ഓഫീസുകൾ പോലീസ് സീൽ ചെയ്തു
ബെംഗളൂരു: കേന്ദ്ര സർക്കാർ നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെയും സംഘടനകളുടെയും 12 ഓഫീസുകൾ മംഗളൂരു പൊലീസ് പൂട്ടി സീൽ ചെയ്തു. 10 പിഎഫ്ഐ ഓഫീസുകളും കാമ്പസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫീസുകളും പോലീസ് സീൽ ചെയ്തത്. കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അടൂർ, കിണ്ണിപ്പദവ്, കെസിറോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി നഗരത്തിലാണ് പിഎഫ്‌ഐ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. കാമ്പസ് ഫ്രണ്ട് ഓഫീസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫീസ് റാവു ആൻഡ് റാവു റോഡിലും പ്രവർത്തിച്ചു.
Read Moreഓഫീസിലേക്ക് ഒളിഞ്ഞുനോട്ടം’; അഭിഭാഷകനെതിരേ വനിതാ ജഡ്ജിയുടെ പരാതി
അഭിഭാഷകന്‍ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നതായും വനിതാ ജഡ്ജിയുടെ പരാതി.യുപി യില്‍ ഹാമിര്‍പുരിലെ വനിതാ ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിരന്തരം തന്നെ പിന്തുടരുന്ന മുഹമ്മദ് ഹാറൂണ്‍, അശ്ലീല കമന്റടിക്കുന്നതും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്നാണ് അവിവാഹിതയായ ജഡ്ജിയുടെ ആരോപണം. വൈകിട്ട് നടക്കാനിറങ്ങുമ്ബോളും നഗരത്തില്‍വെച്ചും ഇയാള്‍ പിന്തുടരുകയാണ്. ഇതിനെല്ലാം പുറമേ ചുമരിലെ ദ്വാരം വഴി ഇയാള്‍ ഓഫീസിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
Read Moreബെംഗളൂരുവിലെ ഡോളോ-650 നിർമ്മാതാക്കളായ മൈക്രോ ലാബ് ഓഫീസിൽ ഐടി റെയ്ഡ്
ബെംഗളൂരു: പ്രശസ്തമായ ഡോളോ-650 നിർമ്മാതാക്കളായ മൈക്രോ ലാബ്സ് ലിമിറ്റഡിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് ബുധനാഴ്ച റെയ്ഡ് നടത്തി. റേസ് കോഴ്‌സ് റോഡിലുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഓഫീസിലാണ് ഐടി വകുപ്പിലെ 20 ലധികം ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തിയത്. ന്യൂഡൽഹി, സിക്കിം, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 200 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 40 സ്ഥലങ്ങളിലായി ഒരേസമയം റെയ്ഡ് നടത്തിയതായി ഐടി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മൈക്രോ ലാബ്‌സ് സിഎംഡി ദിലീപ് സുരാന, ഡയറക്ടർ ആനന്ദ് സുരാന എന്നിവരുടെ വസതികളിലും റെയ്ഡ്…
Read Moreതപാലെത്തുക ഇനി ഹൈടെക്കായി; ഇ- ബൈക്ക് ഉപയോഗപ്പെടുത്തും
ബെംഗളുരു; തപാൽ ജീവനക്കാർ കത്തുകളും, പാഴ്സലുകളും എത്തിക്കാൻ ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിച്ചു തുടങ്ങി. ജെപി നഗർ സബ് പോസ്റ്റ് ഓഫീസിലെ 15 ജീവനക്കാർക്കാണ് ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബൈക്കുകൾ നൽകിയത്. പരീക്ഷണ അടിസ്ഥാനത്തിൽ ഇ ബൈക്കുകൾ നൽകിയത് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. വാടകയ്ക്ക് ബൈക്കുകൾ ലഭ്യമാക്കുന്ന യുലു കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി. എല്ലാ ദിവസവും കമ്പനി ഇ ബൈക്കുകൾ റീചാർജ് നടത്തിയ ശേഷം തിരിച്ചേൽപ്പിക്കുകയാണ് പതിവ്. മറ്റ് പോസ്റ്റോഫീസുകളിലേയ്ക്കും ഈ പദ്ധതി വിജയകരമായി തീർന്നാൽ വ്യാപിപ്പിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി കഴിയ്ഞ്ഞു. കൂടാതെ ചാർജിംങ്…
Read Moreതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കോൺഗ്രസിന്റെ കൺസൽട്ടൻസി; ആദായനികുതി പരിശോധന നടത്തി ഉദ്യോഗസ്ഥർ
ബെംഗളുരു; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കർണ്ണാടകയിൽ ആരംഭിച്ച കോൺഗ്രസിന്റെ കൺസൽട്ടൻസി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ചണ്ഡീഗഡ്, സൂറത്ത്, ബെംഗളുരു എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കെപി സിസി അധ്യക്ഷൻ ഡികെ ശിവകുമാർ ചുമതലപ്പെടുത്തിയ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. എന്നാൽ തങ്ങളുടെ സ്ഥാപനമായ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ അധികൃതർക്ക് കണ്ടെടുക്കുവാനായിട്ടില്ലെന്ന് സഹ സ്ഥാപകനായ…
Read More