ബെംഗളൂരു: കൈക്കൂലി വൈകിയതിന്റെ പേരിൽ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്തതായി ആരോപണം. യഡ്ഗിര്‍ ഗവ.ജില്ല ആശുപത്രിയിലാണ് സിസേറിയന് വൈകി ദുരന്തമുണ്ടായത്. വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനകോളജിസ്റ്റ് ഡോ.പല്ലവി പൂജാരി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച് നല്കാന് സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ…
Read MoreTag: newborn baby
ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു
ബെംഗളൂരു: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് ഗവ.വെന്റ്ലോക് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ മരിച്ചു. കഴിഞ്ഞ മാസം 16ന് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി തൂണിനടിയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയിരുന്നത്. കൈകളില്‍ ചോരപ്പൈതലുമായി ഒരു സ്ത്രീയും പുരുഷനും അന്ന് രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും അലയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരമാണ് ഡ്രൈവര്‍മാര്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന കുഞ്ഞിനെ കണ്ടത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു. പാണ്ടേശ്വരം പോലീസ് വെന്റ്ലോക് ആശുപത്രിയില്‍ എത്തിച്ചു. ആണ്‍കുഞ്ഞ് പിറന്ന് ആഴ്ചയായിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശിശുരോഗ വിദഗ്ധന്‍ ഡോ.…
Read Moreമാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വാഹനങ്ങൾ കയറി മരിച്ചു
ബെംഗളൂരു : മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. കുഞ്ഞിനെ ആരോ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിബിഎംപിയുടെ ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടയിലെ മാലിന്യം ലോറിയിലേക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവര്‍ അമൃതഹള്ളി പമ്പാ ലേഔട്ടില്‍വച്ച് റോഡിലേക്ക് വീണു. കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവം…
Read Moreനവജാത ശിശുവിനെ അമ്മ കിണറ്റിൽ എറിഞ്ഞു
ബെംഗളൂരു: 10 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പോലീസ്. ഇരുപതുകാരിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ സുള്ള്യയിലാണ് സംഭവം. പ്രതി പവിത്രയ്ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. ഇതിന് വിപരീതമായി ആണ്‍കുട്ടി ജനിച്ചു. ആഗ്രഹം നടക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ സഹോദരി നല്കിയ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 19ന് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ പോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി…
Read More