കൊവിഡ് രണ്ടാം തരംഗത്തെ ഏറ്റവും നല്ല രീതിയിൽ ഇന്ത്യയിൽ നേരിട്ടത് ഉത്തര്‍പ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേത്തിന്റെ സ്വന്തം മണ്ഡലമായ വാരാണസി സന്ദര്ശിക്കുന്നതിനിടെയിലാണ് ഈ പ്രസ്താവന. രണ്ടാം തരംഗത്തിൽ ദിവസേനയുള്ള യു പിയിലെ കോവിഡ് കണക്കുകൾ ആശങ്ക ഉളവാക്കിയിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം എന്നും മുപ്പത്തിനായിരത്തിൽ കൂടുതൽ ആയിരുന്നു. യൂ പി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ കാര്യക്ഷമമായി തന്നെ പോരാടിയെന്നും ഭയാനകമായ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതി പ്രശംസക്ക് അര്‍ഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിൽ പ്രധാന പങ്ക് വഹിച്ച ആരോഗ്യപ്രവര്‍ത്തകരോടും…
Read MoreTag: Narendra Modi
ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്ന് മന്‍മോഹന്‍ സിംഗ്!
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്ന് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‍ദാനം എന്‍ഡിഎ സര്‍ക്കാര്‍ പാലിച്ചില്ലെന്നും, വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐസിസി യുടെ എണ്‍പത്തിനാലാം പ്ലീനറി സമ്മേളനത്തിന്‍റെ സമാപനദിനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. തന്‍റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ കണക്കറ്റു വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടിയില്ല. രാജ്യത്തെ സാമ്പത്തിക രംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് അദ്ദേഹം…
Read Moreടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു. അവിശ്വാസപ്രമേയം നല്‍കാനും നീക്കം.
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാർട്ടി എൻഡിഎ ബന്ധം ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് അമരാവതിയില്‍ പാർട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനു മുന്‍പും എന്‍ഡിഎ വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും…
Read Moreഞെട്ടിത്തരിച്ച് ബിജെപി ദേശീയ നേതൃത്വം… ഉപതെരഞ്ഞെടുപ്പില്‍ വൻ തിരച്ചടി!
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്‍റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്‍റെ ലീഡുമായി എസ്പി മുന്നിലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന്‍ ലക്ഷത്തിലേറെ…
Read Moreഇന്ത്യക്കും ഫ്രാന്‍സിനും ഇടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് ഫ്രഞ്ച് പ്രസിഡന്റ്.
ന്യൂഡൽഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി പത്നി ബ്രിഗിറ്റെ മാരി ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ മാക്രോണിനെ ചട്ടം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. നമുക്കിടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച…
Read Moreഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം; പിന്തുണയേകി വിയറ്റ്നാം.
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി വിയറ്റ്നാം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങ് തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ എത്തിയ വിയറ്റ്നാം പ്രസിഡന്റ്, രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് നേരത്തെ, കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായും വിയറ്റ്നാം…
Read More