ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം; പിന്തുണയേകി വിയറ്റ്നാം.

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി വിയറ്റ്നാം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങ് തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ എത്തിയ വിയറ്റ്നാം പ്രസിഡന്റ്, രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് നേരത്തെ, കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായും വിയറ്റ്നാം പ്രസിഡന്റ് കൂടികാഴ്ച നടത്തിയിരുന്നു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഏഷ്യ പസഫിക് മേഖലകളില്‍ വിയറ്റ്നാമിനാണ് ഇന്ത്യ പ്രധാനമായും പരിഗണ നല്‍കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കുള്ള നന്ദിയും പ്രസിഡന്റ് ഖ്വാങ് അറിയിച്ചു. വിയറ്റ്നാമിന്‍റെ പ്രധാന പങ്കാളി ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts