ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു; സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്.

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് തിരുവനന്തപുരം ലോ കോളെജില്‍ നിന്ന് ജസ്റ്റിസ് ശ്രീദേവി നിയമ ബിരുദം നേടുന്നത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.

1984 ലാണ് ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടത്. 1992-ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997-ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു. 2001-ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്‍റെ അധ്യക്ഷയായത്. 2002 ല്‍ വിരമിച്ചു. പിന്നീട് 2007 മുതല്‍ 2012 വരെ വീണ്ടും വനിതാ കമ്മീഷന്‍റെ സംസ്ഥാന അധ്യക്ഷ ആയി. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts