തെന്നിന്ത്യൻ താരം തൃഷ വര്‍ഷങ്ങളായി താനുമായി പ്രണയത്തിലാണെന്നും തൃഷ സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎല്‍ സൂര്യ മുൻപ് ഉന്നയിച്ച വാദം. ഇപ്പോള്‍ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാള്‍ പറയുന്നു. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിലാണെന്നും താനും ദേഷ്യത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു. സൂര്യ തന്നെയാണ് ഈ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെക്കുന്നത്. നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട്…
Read MoreTag: movie
തന്റെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ലീഡര്‍ രാമയ്യ എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ജനങ്ങള്‍ ഉയര്‍ത്തിയ നേതാവ് എന്നാണ് പോസ്റ്ററുകളില്‍ സിദ്ധരാമയ്യയെ വിശേഷിപ്പിക്കുന്നത്. സിനിമ രണ്ടു ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗത്ത് കന്നട നടനാണ് അഭിനയിക്കുക. രണ്ടാം ഭാഗത്തില്‍ തമിഴ് നടന്‍ വിജയ്സേതുപതിയും അഭിനയിക്കുമെന്ന് സംവിധായകന്‍ സത്യരത്നം പറഞ്ഞു. ആദ്യഭാഗത്തും വിജയ്സേതുപതി ഉണ്ടാവും. എന്നാല്‍ അഭിനയമെല്ലാം സസ്പെന്‍സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം, പഠനകാലം, വക്കീല്‍…
Read Moreരഞ്ജി പണിക്കരുടെ ചിത്രങ്ങൾക്ക് തിയേറ്റർ വിലക്ക്
തിരുവനന്തപുരം: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുടിശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി. രഞ്ജി പണിക്കര്‍ അഭിനയിച്ച ചിത്രങ്ങളും മറ്റേതെങ്കിലും തരത്തില്‍ ഭാഗമായിട്ടുള്ള സിനിമകളുമാണ് വിലക്കുക. കുടിശിക തീര്‍ക്കുന്നത് വരെ യാതൊരു കാരണവശാലും അദ്ദേഹത്തിന്റെ സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇക്കാര്യത്തില്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Read Moreദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ വീണ്ടും തിയേറ്ററുകളിലേക്ക്
മുംബൈ: ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിയറ്ററിലോടിയ ചിത്രമാണ് ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ. ഇപ്പോഴും മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച ആ ചിത്രം വീണ്ടും തിയറ്ററിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. ഈ പ്രണയദിനത്തിൽ , ഫെബ്രുവരി പതിനാലിനു, നാളെ ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ വീണ്ടും റിലീസ് ചെയ്യും. തിരുവനന്തപുരമടക്കമുള്ള മുപ്പത്തേഴ് നഗരങ്ങളിൽ ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ റിലീസാണു ലക്ഷ്യമിടുന്നതെന്നു…
Read Moreസ്ഫടികം റീറിലീസ്, ആദ്യ ദിനം 3 കോടിയോളം റെക്കോർഡ്
റീലീസ് ചെയ്ത ‘സ്ഫടികം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 ന് ഞാൻ വീണ്ടും റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം ചിത്രം നേടിയതാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റീലീസ് ചിത്രമെന്ന റെക്കോർഡ് ‘സ്ഫടികം’ സ്വന്തമാക്കിയതായി പ്രവർത്തകർ പറയുന്നു. ചില ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുള്ളതിനാൽ പുതിയ പതിപ്പിനു എട്ട് മിനിറ്റിലധികം ഉണ്ട്. റീ-റിലീസ്…
Read Moreഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം സിബിഐ ഉദ്യോഗസ്ഥനായി
ഫഹദ് ഫാസിൽ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് സിബിഐ ഉദ്യോഗസ്ഥനായി. സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ കന്നഡ അരങ്ങേറ്റം. ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് ‘ബഗീര’യില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫസ്‌റ്റ് ലുക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്‌റ്ററിലെ കാപ്‌ഷന്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ…
Read Moreപഠാൻ തിയേറ്ററുകളിലേക്ക്
മുംബൈ: ഏറെ നാളത്തെ കാത്തിപ്പിന് വിരാമമിട്ട് ഷാറൂഖ് – ദീപിക ചിത്രം പഠാന്‍ നാളെ തിയേറ്ററുകളിലേക്ക് റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമായിരുന്നു പഠാന്‍. ചിത്രത്തിലെ ബെഷറം രംഗ് എന്ന ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നല്‍കി. വേറെ 10 കട്ടുകള്‍…
Read Moreനടി ഭാമ വിവാഹ മോചനത്തിലേക്കോ??
കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയ ലോകത്തേക്കുള്ള പ്രവേശനം. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഭാമ…
Read More‘ഗോൾഡ് ‘ ഒടിടി റിലീസ് പ്രഖ്യാപിച്ചു
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രം ഗോൾഡ് ഒടിടി യിലേക്ക്. അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം കൂടിയാണ് ഗോൾഡ്. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന്…
Read Moreസിദ്ധരാമയ്യരുടെ ജീവിതം സിനിമയാകുന്നു; അഭിനയിക്കുന്നത് തമിഴ് സൂപ്പർസ്റ്റാർ
ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യരുടെ 75 ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിർമിക്കാൻ കോപ്പാൽ കനക്ഗിരിയിൽ നിന്നുള്ള യുവാക്കളുടെ സംരംഭമായായ എം എസ് ക്രീഷൻസ്. തമിഴ് നടൻ വിജയ് സേതുപതി അദ്ദേഹത്തിന്റെ വേഷം അഭിനയിക്കും. കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള ഒരുക്കം നടത്തുന്നത് സത്യരത്നം എന്ന നവാഗത സംവിധായകനാണ്. ഡിസംബർ 2ആം വാരം ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കായി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമെന്നും അനുയായിയും മുൻ മന്ത്രിയുമായ ശിവാജ് തങ്കദഗി പറഞ്ഞു .
Read More