സമൂഹ മാധ്യമം വഴി പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ 

ബെംഗളൂരു : പ്രകോപനപരമായ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ടുപേരെ യാദ്ഗിർ പോലീസ് അറസ്റ്റ് ചെയ്തു. അക്ബർ സെയ്ദ് ബഹാദൂർ അലി മുഹമ്മദ് അയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരമതസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ വീഡിയോയാണ് ഇവർ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ യാദ്ഗി റൂറൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ പ്രകോപനമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.  

Read More

സ്വകാര്യതയെ മാനിക്കണം; ജാക്വലിൻ ഫെർണാണ്ടസ് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

JACQUELINE FERNANDEZ

മുംബൈ: സുകേഷ് ചന്ദ്രശേഖറിനൊപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തന്റെ പുതിയ ചിത്രം വൈറലായതിനെ തുടർന്ന് തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് നടി ജാക്വലിൻ ഫെർണാണ്ടസ് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം, ചില ഉന്നത വ്യക്തികളിൽ നിന്ന് പണം തട്ടിയതിന് ശേഷം ചന്ദ്രശേഖർ ഉണ്ടാക്കിയതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ “ഗുണഭോക്താവ്” ആണെന്ന് ഏജൻസി സംശയിച്ചതിനാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് മുമ്പ് ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേട് ഒന്നിലധികം തവണ ചോദ്യം ചെയ്യലിനായി ഹാജാരാവാൻ അറിയിച്ചിരുന്നു. ഇപ്പോൾ ശനിയാഴ്ച വൈകുന്നേരത്തോടെ, 36 കാരനായ നടൻ ചന്ദ്രശേഖറിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്റർനെറ്റിൽ…

Read More

ആട് ആന്റണിയുടെ വിധി പ്രസ്‌താവന റിപ്പോർട്ടു ചെയ്യിക്കാതെ അഭിഭാഷകർ ,മാധ്യമങ്ങൾക്കു വീണ്ടും വിലക്ക് ,കൊല്ലം പ്രിസിപൽ സെഷൻസ് കോടതിയിൽ വീണ്ടും അഭിഭാഷകരുടെ പ്രധിഷേധം

കൊല്ലം: മാധ്യമപ്രവർത്തകർക്കു മേലുള്ള അഭിഭാഷകരുടെ പ്രധിഷേധം തുടരുന്നു .പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിധിപ്രസ്താവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് വിലക്കിയത്. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു. കോടതിയിലെ സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ സംവിധാനവും പോലീസ്…

Read More

ഹൈ കോടതിയിലെ മീഡിയ മുറി തുറക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നൽകിയത് പ്രകാരം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും മീഡിയാ റൂമുകള്‍ തുറക്കണമെന്ന് ഉത്തരവ് . മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനേയും ചുമതലപ്പെടുത്തി. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സംയമനം പാലിക്കണമെന്നും ഇരുകൂട്ടരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ചീഫ്…

Read More
Click Here to Follow Us