ബെംഗളൂരു: യെലച്ചനഹള്ളിയിൽ 15 കോടി രൂപ വിലമതിക്കുന്ന 49 കിലോ തിമിംഗല ദഹനശിഷ്ടവുമായി 5 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിൽ നിന്നും ബെംഗളൂരുവിൽ എത്തിച്ച് വിൽപ്പന നടത്താനിരുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. സാജിർ മുഹമ്മദ് കുഞ്ഞി, സലിം സലാം, ചാൾസ് ജോർജ്, വിജു, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനക്കായി എത്തി ഇടപാടുകരെ കാത്തിരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പോലീസ്.
Read MoreTag: malayali arrest
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മലയാളിയെ സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: സമന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മിലിട്ടറി ഇൻറലിജൻസ് അറസ്റ്റ് ചെയ്ത വയനാട് സ്വദേശിയെ കോഴിക്കോട് സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയും. 2017ൽ നഗരത്തിലെ രണ്ടിടങ്ങളിൽ സമാന്തര എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ചൊവ്വാഴച്ച അറസ്റ്റിലായ വയനാട് സ്വദേശി ഷറഫുദ്ദീൻ. ആർമിയുടെ സതേൺ കമാൻഡ് മിലിട്ടറി ഇൻറലിജൻ സും ബംഗളൂരു സെഇൻട്രൽ ക്രൈംബ്രാഞ്ചും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതി ടൗൺ പോലിസ് രജിസ്റ്റർ ചെയ്ത കേസിലെ നിരവധി കേസിലെ പ്രതിയാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി…
Read More