ബെംഗളുരു: മാലിന്യം എറിഞ്ഞ് നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രംഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രംഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്. നഗരം മാലിന്യ മുക്തമാക്കാൻ ഹൈക്കോടതി കർശന നിർദേശം ബിബിഎംപിക്ക് നൽകിയിരുന്നു. തുടർന്നാണ് മാലിന്യം നീക്കിയശേഷം രംഗോലി കളം നിറഞ്ഞത്.
Read MoreTag: made
നല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ
ബെംഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രംഗത്തത്തിയത്. രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോഗേഷ് രംഗത്തെത്തിയത്. രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി…
Read More