ലഖ്നൗ : വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവാവ്. നീതി തേടി ഇയാളുടെ ഭാര്യ നസ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസം മുമ്പ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും യുവതി പറയുന്നു. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്. തടി കൂടുതലാണെന്ന പേരിൽ ഭർത്താവ് യുവതിയെ കളിയാക്കിയിരുന്നതായും ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. തടിയുള്ളതിനാൽ ഭാര്യക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നാണത്രെ സൽമാൻ പറയുന്നത്. തനിക്ക് സൽമാനൊപ്പം ജീവിക്കാനാണ്…
Read MoreTag: Lucknow
ആർസിബി – ലഖ്നൗ പോരാട്ടം ഇന്ന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഇഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടിലേക്ക് പ്രവേശിക്കും. ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സായിരിക്കും ഇവരുടെ എതിരാളികള്‍. തങ്ങളുടെ കന്നി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ ഒന്‍പത് ജയവുമായി മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനും ലഖ്നൗവിനും 18 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം സഞ്ജു സാംസണിന്റെ ടീമിനെ തുണച്ചു. മറുവശത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ്…
Read Moreഐപിഎൽ; ആർസിബി യും ലഖ്നൗവും നേർക്കുനേർ
കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റസും ആര്‍സിബിയും നേര്‍ക്കുനേര്‍. നാളെ വൈകീട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് മത്സരം നടക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീമിനോട് ഏറ്റുമുട്ടി വേണം ഫൈനല്‍ ടിക്കറ്റ് നേടാന്‍. അതിന് ആദ്യം എലിമിനേറ്റര്‍ മറികടക്കേണ്ടതായുണ്ട്. അരങ്ങേറ്റക്കാരായ ലഖ്നൗവോ അതോ ആര്‍സിബിയോ, ആരാവും രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുക്കുക എന്ന് നാളെ അറിയാം. പ്രതീക്ഷയോടെ ആര്‍സിബി മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫ്…
Read Moreകൊൽക്കത്തയെ 75 റൺസിന് തോൽപ്പിച്ച് ലഖ്നൗ ഒന്നാമത്
പൂനെ: എംസിഎ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 75 റൺസിന്റെ തകർപ്പൻ ജയം. ലഖ്നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലഖ്നൗവിനായി അവേഷ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പോയിന്റ് ടേബിളിൽ 16 പോയിന്റോടെ ലഖ്നൗ ഒന്നാമത് എത്തി. ഗുജറാത്ത് രണ്ടാം സ്ഥാനത്തും,രാജസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.
Read More