ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റ് സർവീസിൽ ടിക്കറ്റ് തിരിമറി

ബെംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര…

Read More

നഗരത്തിൽ നിന്ന് എസി ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി സർവീസ് നടത്തും. വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇന്റർസിറ്റി റൂട്ടുകളിൽ ആദ്യമായി എസി ഇലക്ട്രിക് ബസുകൾ ഓടിക്കും. കേന്ദ്ര സർക്കാരിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) പദ്ധതിക്ക് കീഴിൽ കോർപ്പറേഷൻ ഇത്തരത്തിലുള്ള 50 എസി ബസുകൾ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് മൈസൂരു, മടിക്കേരി, വിരാജ്പേട്ട്, ചിക്കമംഗളൂരു, ദാവൻഗരെ, ശിവമോഗ എന്നിവിടങ്ങളിലേക്കാണ് ഇന്റർ സിറ്റി എസി ബസുകൾ സർവീസ് നടത്തുക. 10 വർഷത്തേക്ക് ഗ്രോസ് കോസ്റ്റ് കരാർ (ജിസിസി) പ്രകാരം ഒരു സ്വകാര്യ ഓപ്പറേറ്ററാണ് ബസുകൾ പ്രവർത്തിപ്പിക്കുക.…

Read More

ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

ബെംഗളൂരു: സംസ്ഥാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തങ്ങളുടെ ജീവനക്കാർക്കായുള്ള വ്യക്തിഗതമായ അപകട ഇൻഷുറൻസ് പരിരക്ഷ കരാറിൽ ഒപ്പുവച്ചു. ജീവനക്കാർക്ക് ഒരു കോടി രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുമായാണ് സംസ്ഥാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കരാർ ഒപ്പുവച്ചത്. എസ്ബിഐയുമായുള്ള കരാർ പ്രകാരം, ജീവനക്കാരൻ മരിക്കുകയോ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്‌താൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകും. ജീവനക്കാർ ഡ്യൂട്ടിയിലായാലും ഓഫ് ഡ്യൂട്ടി അപകടങ്ങളിലാണെങ്കിലും ഈ ഇൻഷുറൻസ് പരിരക്ഷ…

Read More

കെ.എസ്.ആർ.ടി.സിയിൽ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ പാസ്സ്

ബംഗളൂരു: കെട്ടിടങ്ങൾ ഉൾപെടെ വിവിധ നിർമാണ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ഒരു ലക്ഷം പേർക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്രാ പാസുകൾ നൽകിയതായി എം ചന്ദ്രപ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 45 കിലോമീറ്റർ ദൂരമാണ് സൗജന്യ പാസ്സിന്റെ യാത്രാ പരിധി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 37 ലക്ഷം തൊഴിലാളികളിൽ ശേഷിക്കുന്നവർക്ക് ഘട്ടം ഘട്ടമായി സൗജന്യ യാത്ര പാസ് നൽകും. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പാസുകളുടെ കാലാവധി ദീർഘിപ്പിച്ചു. കോവിഡ് കാലം പ്രതിസന്ധിയിലായ തൊഴിലാളികൾ ജോലിയിൽ ഏർപെട്ടു തുടങ്ങിയ വേളയിൽ…

Read More

വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ച് 9 മരണം

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞു. ദേശീയപാത വാളയാർ – വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപം ഇന്നു പുലർച്ചെ 12നാണ് അപകടമുണ്ടായത്. അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 24 പേർക്കു നിസ്സാര പരുക്കുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു. 10, പ്ലസ് വൺ, പ്ലസ് ടു…

Read More

കെഎസ്ആർടിസി ബസ് ട്രക്കിൽ ഇടിച്ച് ദമ്പതികൾ മരിച്ചു, നാല് വയസ്സുള്ള മകൻ ഗുരുതരാവസ്ഥയിൽ

road

ബെംഗളൂരു: കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിക്കുകയും നാലു വയസ്സുള്ള മകൻ ഉൾപ്പെടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ഹൊസ്‌കോട്ടിനടുത്ത് ബെംഗളൂരു-ചെന്നൈ ഹൈവേയിൽ മൈലാപുര ഗേറ്റിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. . ബെംഗളൂരു ശ്രീനിവാസനഗർ സ്വദേശികളായ ബാലമുരുകൻ (35), ഭാര്യ സെൽവി (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിശ്ചയ് വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. ചിറ്റൂർ ജില്ലയിലെ ബലിജകന്ദ്രിഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസ് വരുമ്പോൾ പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തെ…

Read More

ബിഎംടിസി, കെഎസ്ആർടിസി പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: ബിഎംടിസിയും കെഎസ്ആർടിസിയും ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇലക്‌ട്രിക് ബസുകളിലേക്ക് മാറാനുള്ള നടപടികൾ ആരംഭിച്ച സർക്കാർ 2030 ഓടെ മുഴുവൻ വാഹനങ്ങളെയും ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു പറഞ്ഞു. ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് സമ്പ്രദായത്തിന് കീഴിൽ 12 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ബസുകൾ ഓടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇ-ബസുകൾ സംസ്ഥാന സർക്കാരിനെ ചെലവ് ചുരുക്കാൻ സഹായിക്കും’ ഇലക്‌ട്രിക് ബിഎംടിസി ബസുകളുടെ വിശദാംശങ്ങൾ ചോദിച്ച കോൺഗ്രസ് എംഎൽഎ തൻവീർ…

Read More

കർണാടക മോഡൽ പഠിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പിന്റെ നിർദേശം. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ധനമന്ത്രി പ്ലാനിംഗ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിക്കാണ് ചുമതല നൽകിയത്. ഗ്രാമ-നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക്, കോർപ്പറേഷൻ മാനേജ്മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോർട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

Read More

തിരുവോണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ് സർവീസുകൾ

തിരുവോണം കണക്കിലെടുത്ത്, 05/09/2022 മുതൽ 18/09/2022 വരെ യാത്രക്കാർക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ താഴെ പറഞ്ഞിരിക്കുന്ന അധിക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കൂടി വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ കേരളത്തിലെ പ്രധാന സ്ഥലങ്ങളായ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാൽഘട്ട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമായി സർവീസ് നടത്തും. പ്രത്യേക ബസ് സർവീസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ ടിക്കറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസർവ്…

Read More

തിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം:…

Read More
Click Here to Follow Us