കൂടുതൽ സ്പെഷ്യൽ ബസുകൾ 15 ന് ശേഷമെന്ന് കർണാടക ആർടിസി 

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കോട്ടയം -2, മൂന്നാർ -1, എറണാകുളം -3, തൃശൂർ -3, പാലക്കാട് -3, കോഴിക്കോട് -2, കണ്ണൂർ -1 നവീകരണത്തിലേക്ക് 15 സ്പെഷ്യൽ ബസുകൾ കഴിഞ്ഞ ദിവസം വരെ അനുവദിച്ചു.

Read More

ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവർക്ക് ‘പണി’ കിട്ടി 

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റിനിർത്തിയത്. മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ സ്കൂൾ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർ പെൺകുട്ടികളെ കൊണ്ട് ബസ് കഴുകിക്കയായിരുന്നു.

Read More

ബസിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞു വച്ച് കഴുകിച്ചതായി ആരോപണം 

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിയതായി ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 -ാം നമ്പർ ചെമ്പൂർ- വെള്ളറട ബസിലാണ് ഛർദ്ദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കുമ്പോൾ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്‌സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും…

Read More

ഇനി കെഎസ്ആർടിസി യ്ക്കും സീറ്റ് ബെൽറ്റ് 

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ്സുൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. വർധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read More

കെഎസ്ആർടിസി ട്രാവൽ കാർഡ് അടുത്ത മാസം മുതൽ 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മുഴുവനായി ലഭ്യമാക്കും. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സേവനമുള്ളത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും ട്രാവല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. വിദേശ രാജ്യങ്ങളിന് സമാനമായിട്ടാണ് പണരഹിത ഇടപാടിനുള്ള സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡുകള്‍ കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കിയത്. ചില്ലറയെ ചൊല്ലി ഉണ്ടാകുന്ന തര്‍ക്കത്തിന് ഒരു പരിഹാരമായിരുന്നു ട്രാവല്‍ കാര്‍ഡ്. പദ്ധതി വന്‍ വിജയമായതോടെയാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 50 ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. മറ്റ് ജില്ലകളിലുള്ളവര്‍ക്ക് ഇവര്‍ ക്ലാസു…

Read More

അടിച്ച് ഓഫ്‌ ആയി കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ, യാത്ര തുടർന്നത് 6 മണിക്കൂറുകൾക്ക് ശേഷം

ബെംഗളൂരു: മദ്യലഹരിയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. കാസര്‍കോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പര്‍ ബസിലെ ഡ്രൈവറാണ് 40-ഓളം യാത്രക്കാരുമായി പോകവേ മദ്യലഹരിയില്‍ കണ്ണുകാണാതായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി പത്ത് മണിയ്‌ക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസ് 100 കിലോമീറ്റര്‍ ബെഗളൂരു-മൈസൂരു എക്‌സ്പ്രസേ വേയിലൂടെ യാത്ര ചെയ്തു. ബസ് ഡിവൈഡറില്‍ കയറി മറിയുന്നതുപോലെ തോന്നി യാത്രക്കാരില്‍ ചിലര്‍ ഇടയ്‌ക്ക് ഡ്രൈവറുടെ സീറ്റില്‍ ചെന്നുനോക്കി. പിന്നാലെ കണ്ടക്ടറെത്തിയപ്പോള്‍ കണ്ണുകാണുന്നില്ലെന്ന് ഡ്രൈവര്‍…

Read More

രണ്ടു മാസത്തിനുള്ളിൽ 130 ബസുകൾ കൂടി എത്തും 

ബെംഗളൂരു: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാൻറിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം…

Read More

കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്

ബെംഗളൂരു: ഹൊസൂരിനടുത്ത് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളില്‍ നിലത്തു കിടന്നാണ്…

Read More

കോവിഡിനെ തുടർന്ന് നിർത്തി വച്ച കെഎസ്ആർടിസി സർവീസ് പുന:രാരംഭിച്ചു 

ബെംഗളൂരു: മല്ലത്ത് നിന്ന് രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ സർവീസ് പുന:രാരംഭിച്ചു. 10 വര്‍ഷത്തോളം ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിച്ചെങ്കിലും സര്‍വീസ് പുനഃരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്നു ഇത്. ചികിത്സയ്ക്കും മറ്റുമായി മംഗളൂരുവില്‍ പോവുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മല്ലം ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് വരുന്നവര്‍ക്കും ഗുണകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ മറ്റ്…

Read More

ക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.

Read More
Click Here to Follow Us