10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

കോഴിക്കോട്: മാങ്കാവിൽ 10 മാസം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കസബ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുൻവശത്ത് വെച്ചാണ് ഇയാൾ കുഞ്ഞിനു നേരെ അതിക്രമം നടത്തിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ എ.ടി.എം അക്കൗണ്ടിൽ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.

Read More

ബെംഗളൂരുവിലേക്ക് പുതിയ ബസ് സർവീസ്

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് പുതിയ സർവീസ് ഇന്ന് മുതൽ. അത്തോളി, പേരാമ്പ്ര, കുറ്റിയാടി, തോട്ടിൽപാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂരു വഴിയാണ് സർവീസ് ഉണ്ടാവുക. ബെംഗളൂരുവിൽ നിന്ന് തിരിച്ചും ഇതേ റൂട്ടിൽ സർവീസ് ഉണ്ട്.

Read More

വാഹനാപകടം, എം.പി യുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

Read More

സൂപ്പർ കപ്പ് ബെംഗളൂരു എഫ് സി ഫൈനലിൽ 

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിലേക്ക്. ഇന്നലെ കോഴിക്കോട് ഇ .എം.എസ് സ്റ്റേഡിയത്തിൽ നടന്ന  മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കാണ് ബെഗളൂരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശനമാണ് ഇത്.

Read More

എം.കെ മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദ്ദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

Read More

മാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതൃഭൂമി മുന്‍ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്‌ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ)

Read More

കോഴിക്കോടിന്റെ പാരഗൺ ഇനി ബെംഗളൂരുവിലും 

ബെംഗളൂരു: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റുകളിലൊന്നായ പാരഗൺ റെസ്റ്റോറന്റ് ബെംഗളൂരുവിലേക്കും. ഇന്ത്യയിൽ കേരളത്തിന് പുറത്ത് പാരഗൺ ആരംഭിക്കുന്ന ആദ്യ റെസ്റ്റോറന്റാണ് ബെംഗളൂരുവിലേത്. തനതായ മലബാർ ഫ്ലേവറുകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള മെനു പാരഗൺ ബെംഗളൂരുവിൽ അവതരിപ്പിക്കും. ബെംഗളൂരുവിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയൻ ഭക്ഷണവും പാരഗണിൽ ഉണ്ടാകും. പുതിയ റെസ്റ്റോറന്റിൻറെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും പുതു വർഷത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും  പാരഗൺ ഉടമ സുമേഷ് ഗോവിന്ദ് പറഞ്ഞു. ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലാണ് പാരഗണിൻറെ ശാഖ ആരംഭിക്കുന്നത്.

Read More

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

കോഴിക്കോട് : സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തീയതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഇന്ന് രാവിലെ 10 മണി മുതൽ രജിസ്‌ട്രേഷൻ നടത്താം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ,…

Read More

കർണാടക സ്വദേശിനി കോഴിക്കോട് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

SUICIDE

കോഴിക്കോട്: നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സെൽമ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിലാണ് കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതലാണ് സെൽമ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജിൽ താമസം തുടങ്ങിയത്.

Read More

ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മലബാറിലേക്ക് 3 പുതിയ ട്രെയിനുകൾ

ബെംഗളൂരു: യാത്രക്കാർക്ക് വലിയ ആശ്വാസമായി മംഗലാപുരം-രാമേശ്വരം എക്‌സ്‌പ്രസ് ഉൾപ്പെടെ മൂന്ന് പുതിയ ട്രെയിനുകൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് അനുവദിച്ചു. 16512/11, ബെംഗളൂരു-മംഗലാപുരം-കണ്ണൂർ എക്‌സ്‌പ്രസ് കോഴിക്കോട് വരെയും 16610 മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ് പാലക്കാട് വരെയും സർവീസ് നടത്തുമെന്ന് എംകെ രാഘവൻ എംപി അറിയിച്ചു. അതേസമയം, കോഴിക്കോട്ടേക്ക് അനുവദിച്ച പുതിയ ട്രെയിനാണ് മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ്. ബെംഗളൂരുവിൽ ചേർന്ന ഇന്ത്യൻ റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ 16528 കണ്ണൂർ-യശ്വന്ത്പൂർ ജംഗ്ഷൻ എക്‌സ്പ്രസ് ആണ് മലബാറിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് നടത്തുന്ന ഏക പാസഞ്ചർ ട്രെയിൻ. …

Read More
Click Here to Follow Us