കർണാടകയിലെ കെരൂറിൽ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ

ബെംഗളൂരു: കർണാടകയിലെ കെരൂറിൽ കഴിഞ്ഞ ദിവസമുണ്ടായ സമുദായ സംഘർഷത്തെ തുടർന്ന് ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. പ്രദേശത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് കെരൂറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ തർക്കമുണ്ടായത്. കെരൂർ നഗരത്തിലെ  ബസ്സ്റ്റാൻഡിലുണ്ടായ സംഘർഷത്തിനിടെ മൂന്നു പേർക്ക്   കുത്തേറ്റു. ലക്ഷ്മൺ കട്ടിമണി, അരുൺ കട്ടിമണി, യമനുർ ചുങ്കിൻ എന്നിവർക്കാണ് കുത്തേറ്റത്. മൂവരും കെരൂർ സ്വദേശികളാണ്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് ഷോപ്പുകളും പഴക്കച്ചവടക്കാരുടെ 10 ഉന്തുവണ്ടികളും നിരവധി…

Read More
Click Here to Follow Us