ബെംഗളൂരു: ഓണത്തിന് പിന്നാലെ ദസറ, പൂജ, ദീപാവലി അവധി പ്രമാണിച്ചും നാട്ടിലേക്കുള്ള ടിക്കറ്റ് വിൽപന സജീവം. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടതോടെ ഇനി തത്കാൽ ടിക്കറ്റിനെ ആശ്രയിക്കേണ്ടിവരും.ഒക്ടോബർ 3, 4, 5 തീയതികളിലാണ് മഹാനവമി, വിജയദശമി, ദസറ അവധികളെങ്കിലും ഒന്നും രണ്ടും ശനിയും ഞായറുമായതിനാൽ തുടർച്ചയായി 5 ദിവസത്തെ അവധിയാണു ലഭിക്കുന്നത്. സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസത്തെ ടിക്കറ്റുകളാണ് നേരത്തേ തന്നെ വിറ്റുതീർന്നത്. ഒക്ടോബർ 24നാണ് ദീപാവലിയെങ്കിലും 21 വെള്ളിയാഴ്ചയാണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്.…
Read MoreTag: Kerala
‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം? ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി.
തിരുവനന്തപുരം: ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിരുന്ന് പഠിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രിയുടെ ചോദ്യം. എം കെ മുനീറിനെയും മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമശം നടത്തിയതിനാണ് എം കെ മുനീറിനെ മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചത്. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും എന്നാൽ എം…
Read Moreസ്കൂളുകൾക്ക് നാളെ പ്രവർത്തിദിനം
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന ഓണം പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12 നാണ് സ്കൂൾ വീണ്ടും തുറക്കുക.
Read Moreലഹരി വസ്തുക്കളുമായി ബെംഗളൂരു സ്വദേശിനി ഉൾപ്പെടെ 5 പേർ പിടിയിൽ
കളമശ്ശേരി: ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ ലഹരിവസ്തുക്കളുമായി കളമശ്ശേരി പോലീസിന്റെ പിടിയിലായി. അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍, കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍, കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു, കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍, ബെംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ എന്നിവരാണ് പിടിയിലായത്. സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് വാഹനം പരിശോധന നടത്തിയതിനെ തുടർന്നാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ചൊവ്വാഴ്ച…
Read Moreസ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിൽ കർണ്ണാടക സ്വദേശി കേരളത്തിൽ നിന്നും അറസ്റ്റിൽ
മലപ്പുറം: കോഴി വളത്തിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 2018 ലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പതിനായിരത്തോളം ഡിറ്റണേറ്ററുകൾ, പത്ത് ടണ്ണോളം ഭാരം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ ലോറിയിൽ ഉണ്ടായിരുന്നത്. കർണാടക…
Read Moreഏജന്റുമാർ മുഖേന ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് യുവാവ് പിടിയിൽ
ബെംഗളൂരു: ഇരുപത് ഗ്രാമിലധികം എം.ഡി.എം.എയുമായി യുവാവിനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങ് സ്വദേശി തൈറനിൽ അബ്ദുൾവാഹിദാണ് (29) പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എം.ഡി.എം.എ കേരളത്തിൽ എത്തിച്ചാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സമാനമായ കേസിൽ നിന്ന് പെരിന്തൽമണ്ണ, കൊളത്തൂർ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചു. പെരിന്തൽമണ്ണ പോളിടെക്‌നിക്ക് കോളേജിന് സമീപം വച്ചാണ് അബ്ദുൾ വാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകുതിരവട്ടത്തു നിന്നും ചാടി പോയ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെ കർണാടകയിൽ നിന്ന് കണ്ടെത്തി. കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനിൽ മംഗലാപുരത്ത് നിന്ന് ധർമസ്ഥലത്തും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു . ഇതോടെ കേരളാ പോലീസിനെ കർണാടക പോലീസ് വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്നു…
Read Moreബെംഗളൂരുവിൽ എത്തുന്നത് പരിപാടികൾക്ക്, മടക്കം ലഹരി വസ്തുക്കളുമായി
ബെംഗളൂരു: വിവിധ പരിപാടികളുടെ പേരിൽ ബെംഗളൂരുവിൽ എത്തുന്നു, മടക്ക യാത്ര ലഹരി മരുന്നുകളുമായി. നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാശ് , കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. വാദ്യകലാകാരന്മാരാണ് ഇരുവരും.ബെംഗളൂരുവിൽ ഇടയ്ക്കിടെ പരിപാടികൾക്ക് പോകാറുണ്ട്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ എത്തിച്ച മയക്കുമരുന്നുമായി ഇവർ എത്തിയതായും ദേശീയ പാതയിൽ ഇവരെ കാത്ത് മറ്റൊരു സംഘം നിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചു.…
Read Moreകനിവ് തേടി യുവാവ്
ചൊക്ലി : മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കനിവ് തേടി യുവാവ്. ചൊക്ലി മാറാങ്കണ്ടി പുനത്തിൽ മുക്കിലെ റഹീമിന്റെ മകനും പ്രവാസിയുമായ മുഹമ്മദ് റിഷാദ് ആണ് രക്താർബുദം ബാധിച്ച് കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി റിഷാദിന്റെ ചികിത്സയെ തുടർന്നു കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രോഗം പൂർണ്ണമായും മാറ്റുന്നതിനായി മജ്ജ മാറ്റി വയ്ക്കാൻ ആണ് നിർദ്ദേശിച്ചത്. ഇതിന് 40 ലക്ഷം രൂപ ചിലവ് വരും. കുടുംബത്തെ സഹായിക്കാൻ മാറാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി, മാഹി, കൂത്തുപറമ്പ് എം.…
Read Moreഅഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ബെംഗളൂരു: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിറ്ററി പോലീസിൽ ചേരാൻ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിംഗ് മേഖല ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റിൽ കർണാടക, കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് അവസരം. വയസ്,വിദ്യാഭ്യാസ യോഗ്യത,മറ്റ് വിശദവിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്ന് മുതൽ സെപ്റ്റംബർ 7 വരെ ഈ അവസരത്തിൽ രജിസ്റ്റർ ചെയ്യാം. പരീക്ഷാർത്ഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള…
Read More