മഞ്ഞപ്പട കാത്തിരുന്ന ഗ്രീക്ക് ദൈവം; അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: മാസങ്ങള്‍ നീണ്ട ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ഗ്രീക്ക് – ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് (ഓസ്‌ട്രേലിയ) ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. മെഡിക്കല്‍സ് ഒഴികെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ക്ലബ് വ്യക്തമാക്കി. ഗ്രീസില്‍ ജനിച്ച് ജിയാനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കരിയറിന്റെ സിംഹഭാഗവും ഗ്രീക്ക് ക്ലബ്ബുകളില്‍ കളിച്ച ജിയാനു ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകളായ കവാല, പി എ ഒ കെ,…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിവാഹം.

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരവുമായ സഹല്‍ അബ്ദുള്‍ സമദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. ഞായറാഴ്ച്ച ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇൻസ്റ്റാഗ്രാമിലൂടെ സഹൽ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സഹലിന്റെ പോസ്റ്റിനു സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. സഹലിനു ആശംസകൾ അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ  സീസൺ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. കഴിഞ്ഞ മാസം എഎഫ്സി കപ്പ് യോഗ്യത റൗണ്ട്…

Read More

ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം.

KERALA BLASTERS

ബംബോലിം: ഐഎസ്എല്ലിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിൻ്റെ ജയം. കൊൽക്കത്തക്കാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവാൻ വുകോമാനോവിചിന്റെ ടീം മറികടന്നത്. ഇതോടെ ആറാമതായിരുന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ്ബ്ലാ സ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. 15 കളികളിൽ 26 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 14 മത്സരങ്ങളിൽ 26 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും തുല്യപോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം കൊൽക്കത്ത ടീമിനാണ്. ഹൈദരാബാദ് എഫ്.സിയാണ് (16 കളികളിൽ 29 പോയന്റ്)…

Read More

ക്രിക്കറ്റിന്‍റെ ദൈവം ഫുട്ബോള്‍ കളിക്കാന്‍ തെരഞ്ഞെടുത്ത കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വേണ്ട, #SaveKochiTurf ക്യാമ്പയിനുമായി ഫുട്ബോള്‍ ആരാധകര്‍

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കൊച്ചി സ്റ്റേഡിയം തെരഞ്ഞെടുത്തതിനെതിരെ ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനായി വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നു. ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. കലൂര്‍ സ്റ്റേഡിയത്തെ ക്രിക്കറ്റിന്‍റെ പേരില്‍ നശിപ്പിക്കുന്നത് ഫുട്ബോളിനോട് ചെയ്യുന്ന അപരാധമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി രൂപമാറ്റം നടത്താന്‍ തീരുമാനിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തി.…

Read More

സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ജീവന്മരണപോരാട്ടത്തിന്.

  കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയാണ് എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്. അവസാന നാലില്‍ നിന്ന് അധികം അകലെയല്ല കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരും ഗോവയും ഈയാഴ്ച ജയം കൈവിട്ടതോടെ മഞ്ഞപ്പട വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകളിലായി. എങ്കിലും ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിപ്പിക്കാം. 24 പോയിന്റുമായി അ‌ഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം ബംഗളൂരുവിന്‍റെ തട്ടകത്തിലാണ്. ചെന്നൈയിൽ വിനീതിന്‍റെ…

Read More

മഞ്ഞപ്പടയുടെ ഓണാഘോഷം

ബെംഗളുരു: കേരള ബ്ലാസ്റ്റേർസിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബാംഗ്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സെപ്തംബർ 17 ന് ബൊമ്മനഹള്ളിയിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ജോലി/പഠന സംബന്ധമായി ബാംഗ്ലൂരിൽ കഴിയുന്ന ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു ആശ്വാസമാണ് ഈ കൂട്ടായ്മ. കേരളത്തിനകത്തും പുറത്തുമായായി അനേകം ശാഖകളുള്ള ഈ കൂട്ടായ്മ ഇതിനോടകം തന്നെ അനേകം സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രക്തദാന ക്യാമ്പ്, നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. 2017 നവംബർ 18 ന് ആരംഭിക്കുന്ന ISL പുതിയ സീസണിൽ…

Read More
Click Here to Follow Us