കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദമത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. സൂപ്പര്‍കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരമാണ് ഇരുടീമുകളുടേയും ബലാബലത്തിന് വേദിയാകുന്നത്. രാത്രി 8.30ന് കോര്പറേഷന് സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം നടക്കുക. സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ബെംഗളൂരു നിലവില്‍ നാല്പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയന്റാണ്.
Read MoreTag: kerala blasters
ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട് പോയതിന് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു, ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പിലൂടെ…
Read Moreഅപ്പീലിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
ന്യൂഡൽഹി: നാല് കോടി രൂപ പിഴ ചുമത്താനുള്ള എ.ഐ.എഫ്.എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയേക്കും. ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീല്‍ നല്‍കുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം. മത്സരം ഉപേക്ഷിച്ചതിന് ബ്ലാസ്റ്റേഴ്സിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയുണ്ട്. ഐഎസ്എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരസ്യമായി ക്ഷമാപണം നടത്താനും എ.ഐ.എഫ്.എഎഫ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പിഴത്തുക നാല്…
Read Moreപ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിൻറെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. ഐഎസ്എല്ലിൻറെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയത്. അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം. റഫറി ക്രിസ്റ്റൽ ജോണിൻറെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്. ഫ്രീ…
Read Moreസെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും
ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.…
Read Moreകേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി
ബെംഗളൂരു: കണ്ഠിരവയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം നടന്നു. അംഗത്വത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.…
Read Moreവിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
കൊച്ചി: അവസാന മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താൻ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്. അവസാന നാല് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ അനായാസ ജയം ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും സാള്‍ട്ട് ലേക്കില്‍ ബ്ലാസ്റ്റേഴ്സിന് കാലിടറുകയായിരുന്നു. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി. നിലവില്‍ 16 കളികളില്‍ നിന്നും 28 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ചെന്നൈയിന് അവസാന ഏഴ് മത്സരങ്ങളും ജയിച്ചിട്ടില്ല. വിജയവഴിയില്‍…
Read Moreഐ.എസ്.എൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം
കൊച്ചി : കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങളുടെ കണക്കുതീർത്ത് കലൂർ ജവർലാൽ നെഹ്റുവിനെ മഞ്ഞക്കടലാക്കിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഐ.എസ്.എൽ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് പരമ്പരാഗതമായ മഞ്ഞയും നീലയും കുപ്പായത്തിലും ഈസ്റ്റ് ബംഗാൾ വെള്ള ജേഴ്സിയിലുമാണ് കളിക്കിറങ്ങിയത്. ഇവാൻ കല്യൂഷിനി ഇരട്ടഗോളുകളുമായി കളിയിലെ താരമായപ്പോൾ ലൂണ ഒരു ഗോളുമായി കളം നിറഞ്ഞു. അലക്സാണ് ഈസ്റ്റ്ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ മത്സരം ബെംഗളൂരു –…
Read Moreബെംഗളൂരുവിന്റെ സൂപ്പർ സ്ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ
ബെംഗളൂരു: ബെംഗളൂരു എഫ്സി സ്ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൻറെ പുതിയ സീസണിന് മുന്നോടിയായി ഒരു താരത്തെ കൂടി തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റ്ടേഴ്സ്. ബെംഗളൂരു എഫ്സി സ്ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെയാണ് മഞ്ഞപ്പടയുടെ കൂടാരത്തിലെത്തിച്ചത്. ഒരു വർഷ ലോണിലാണ് 24കാരനായ ബിദ്യാഷാഗർ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. താരത്തെ സ്വാഗതം ചെയ്ത് ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും പരിശീലകനും ബിദ്യാഷാഗർ നന്ദി അറിയിച്ചു. ടിഡിം റോഡ് അത്ലറ്റിക് യൂണിയൻ എഫ്സിയിൽ പന്ത് തട്ടിത്തുടങ്ങിയ ബിദ്യാഷാഗർ സിങ് 2016ൽ…
Read More2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും
ബെംഗളൂരു: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന 2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും പങ്കെടുക്കും. ആദ്യ മത്സരം നാളെ. ഇരു ടീമുകളുടെയും റിസർവ് സ്ക്വാഡുകൾ ഇതിനായി യുകെയിലെത്തി. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് . ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ (ആർഎഫ്ഡിഎൽ) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യുവനിരയാണ് അന്താരാഷ്ട്ര…
Read More