ബെംഗളൂരു: കെങ്കേരിക്ക് സമീപം രായസാന്ദ്ര ഗ്രാമത്തിൽ അജ്ഞാത സ്ത്രീയുടെ അഴുകിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞതും ജീർണിച്ചതുമായ കെട്ടിടത്തിനുള്ളിൽ മൃതദേഹം കത്തിച്ച ശേഷം സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുറ്റിക്കാടുകൾക്കടിയിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . കെട്ടിടത്തിൽ നിന്ന് ഉപയോഗിച്ച രണ്ട് കോണ്ടവും പോലീസ് കണ്ടെത്തി. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ ഒരു വഴിയാത്രക്കാരൻ ആണ് മൃതദേഹം കണ്ടതും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത് . മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വെസ്റ്റ് ഡിവിഷൻ ഇൻചാർജ്…
Read More