മൈസൂരു; വില ഇടിവ് തുടർന്ന് ഇഞ്ചി കൃഷി മേഖല. കോവിഡ് പ്രതിസന്ധികളെ തുടർന്ന് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്നാണിത്. മൈസൂരു മേഖലയിലാണ് കൂടുതലും ഇഞ്ചി കൃഷി നടക്കുന്നത്. ഒട്ടേറെ മലയാളി കർഷകരും ഇഞ്ചി കൃഷി രംഗത്തുണ്ട്. ലക്ഷക്കണക്കിന് രൂപ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. 5 ഏക്കറിലെങ്കിലും കൃഷി ചെയ്താലേ ലാഭകരമാകൂ എന്നതിനാൽ പാട്ടത്തിനെടുക്കുന്ന സ്ഥലത്തിന്റെ അളവ് കൂടുകയും വായ്പ ഉയരുകയും ചെയ്യുന്നതാണ് വിനയായി മാറുന്നത്.
Read MoreTag: farming
സവാളവില കുത്തനെ ഇടിഞ്ഞു; ദുരിതത്തിലായി കർഷകർ
ബെംഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി. മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന് സവാള വരവ് കുത്തനെ കൂടുകയും ചെയ്തു. അതേ സമയം നഷ്ടത്തിലായ തക്കാളി വില ഉയർന്ന് 20 – 25 എന്ന രൂപയിലേക്കെത്തി, പക്ഷേ മൊത്തവിപണിയിൽ വില ഇപ്പോഴും 8 രൂപതന്നെയാണെന്നും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്നും കർഷകർ പറയുന്നു.
Read More