റോഡ് ഷോയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി നഗരത്തിൽ ഇന്നും നാളെയും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ബെംഗളൂരു വിലെ പൗരന്മാര്‍ക്ക് ഞെട്ടിക്കുന്ന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീവത്സ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, ഇത് ഏകാധിപത്യമല്ലേ എന്നും ചോദിക്കുന്നു. റോഡരികിലെ കെട്ടിടങ്ങളുടെ ടെറസിലും ബാല്‍ക്കണിയിലും ആളുകള്‍ നില്‍ക്കുന്നതും കൂട്ടംചേര്‍ന്ന് നിന്ന് റാലി കാണുന്നതും നിരോധിച്ചു. രാവിലെ ആറുമണി മുതല്‍ റാലി…

Read More

കർണാടക തെരഞ്ഞെടുപ്പ് അതിർത്തികളിൽ കർശന പരിശോധന

കാസർകോട്: കർണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിച്ച് വരികയാണ്. പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ 20 പോലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. രാത്രിയും പകലുമായി ആറു ജീപ്പുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കർണാടക അതിർത്തി പ്രദേശങ്ങളായ ബേരിപ്പടവ്, കുരുടപ്പടവ്, പൊന്നങ്കള, പേർള, ദൗഡഗോളി, കുരുടപ്പടവ്…

Read More

ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത് വികസനം ലക്ഷ്യം കണ്ട് മാത്രം ; ലക്ഷ്മൺ സാവദി 

ബെംഗളുരു : സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ്ധി ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്. നാടിൻറെ വികസനത്തിനാണ് ഇപ്പോൾ വന്നതെന്നും ജയിച്ചാൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അത്നി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സാവദി പറഞ്ഞു. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് എതിർസ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎ ആയ മഹേഷ് കാന്തള്ളിയുടെ ആത്മവിശ്വാസം. 2018ൽ രണ്ട് പാർട്ടികളിൽ നേർക്കുനേർ മത്സരിച്ചവർ തന്നെയാണ് ഇത്തവണ പാർട്ടി മാറി നേർക്കുനേർ വരുന്നത്. അമ്പതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സാവധിയുടെ ആത്മവിശ്വാസം. കഴിഞ്ഞ…

Read More

ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കും, ക്ഷേത്രങ്ങൾ നിർമ്മിക്കും ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ബജ്റംഗദൾ വിവാദം അവസാനിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്‌. കർണാടകയിൽ ഹനുമാൻ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കർണാടകയിൽ നിലവിലുള്ള ഹനുമാർ ക്ഷേത്രങ്ങൾ വികസിപ്പിക്കും. ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡി. കെ ശിവകുമാർ പറഞ്ഞു. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തുടനീളമുള്ള ഹനുമാൻ ക്ഷേത്രങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയും. നിയമസഭാ…

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ മാറ്റം

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ മാറ്റം. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ ബെംഗളൂരു നഗരത്തിലെ 17 നിയമസഭ മണ്ഡലങ്ങളില്‍ നടത്താനിരുന്ന 36.6 കിലോമീറ്റര്‍ റോഡ് ഷോ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് മാറ്റി. പുതിയ ഷെഡ്യുള്‍ പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക. ‘നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ശോഭ കരന്ദ്‍ലാജെ പറഞ്ഞു.…

Read More

വോട്ട് ചെയ്യുമ്പോൾ ‘ജയ് ഹനുമാൻ ‘വിളിക്കൂ ; പ്രധാനമന്ത്രി

ബെംഗളൂരു: വോട്ടെടുപ്പിൽ ‘ജയ് ബജ്റംഗ് ബലി’ (ജയ് ഹനുമാൻ) മുദ്രാവാക്യം മുഴക്കി കോൺഗ്രസിനെ വോട്ടെടുപ്പിൽ തോൽപ്പിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിനെ പാഠം പഠിപ്പിക്കാൻ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മുദ്രാവാക്യം മുഴക്കൂ -മോദി ആവശ്യപ്പെട്ടു. വിദ്വേഷ-വർഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ്‌ പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം. കോൺഗ്രസിന്റെ അഴിമതി തടഞ്ഞതിനായാണ് നേതാക്കൾ എന്നെ ചീത്തവിളിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെത് ചീത്തവിളി…

Read More

തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യവിൽപ്പനയ്ക്ക് വിലക്ക്

ബെംഗളൂരു: മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ച്  സംസ്ഥാനത്ത് 4 ദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. മെയ് 8 നു വൈകുന്നേരം 5 മണി മുതൽ വോട്ടെടുപ്പ് ദിനമായ മെയ് 10 വരെ മദ്യ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഒപ്പം വോട്ടെണ്ണൽ ദിനമായ മെയ് 13 നും മദ്യ വിൽപനയ്ക്ക് വിലയുണ്ട്.

Read More

കോൺഗ്രസ്‌ പ്രചാരണത്തിനായി നടൻ കമൽ ഹാസൻ നഗരത്തിൽ 

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ മെയ്‌ 6 ന് നടൻ കമൽ ഹാസൻ നഗരത്തിൽ എത്തും. ശിവാജി നഗർ, ഗാന്ധി നഗർ, ചാമരാജ് നഗർ, ആർആർ നഗർ, രാജാജി നഗർ, പുലികേശി നഗർ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ നടൻ പങ്കെടുക്കും.

Read More

വോട്ടെടുപ്പ് ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ചു

ബെംഗളൂരു: വോട്ടെടുപ്പ് ദിനമായ മെയ് 10ന് സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി നൽകണമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Read More

പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്‌

ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പരമേശ്വരാജി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെഗളൂരുവിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. ബജ്റംഗദളിനെ നിരോധിക്കുമെന്ന് വാഗ്ധാനം. സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ…

Read More
Click Here to Follow Us