രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കാൻ സാധ്യത 

കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ മുല്ലപ്പള്ളിയുടെ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി.…

Read More

ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ

ചെന്നൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്നതും ചർച്ച ചെയ്തു. 2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകൾ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്‍ഹാസന്‍. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്‍ഹാസന്‍ ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രചാരണത്തിന് മണ്ഡലങ്ങളിൽ മുൻകൈയെടുത്ത് തിരഞ്ഞെടുപ്പിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മാസം മുമ്പെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിമാരും മുതിർന്ന നേതാക്കളും ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ആലോചനകൾ ഉടൻ തുടങ്ങും. ഈ ഓരോ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിക്കും. ഒരു മന്ത്രിയും…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മൈസൂരുവിൽ മത്സരിക്കുമെന്ന് സൂചന 

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൈസൂരു കുടക് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ്‌ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസിൽ ചർച്ചകൾ നടന്നതായി സൂചന. മൈസൂരു കുടക്  6 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ വിജയിച്ചു. അങ്ങനെ കോൺഗ്രസിന് ഈ ലോക്സഭാ മണ്ഡലത്തിൽ ആധിപത്യം വർധിച്ചു. ഇക്കാരണത്താൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന വൃത്തങ്ങളിൽ ചർച്ചകൾ നടന്നതായി പറയപ്പെടുന്നു. പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയം എളുപ്പമാകുമെന്നാണ് സൂചന. കൂടാതെ തൊഴിലാളിവർഗത്തിന് ഭൂരിപക്ഷമുള്ള മൈസൂരു കുടക് ലോക്സഭാ…

Read More

ബിബിഎംപി തെരഞ്ഞെടുപ്പ് നവംബറിൽ

ബെംഗളൂരു: ബിബിഎംപി തെരഞ്ഞെടുപ്പു വരുന്ന നവംബറിൽ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി. നിലവിലുള്ള 198 വാർഡുകളുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ നടത്തിയ വാർഡ് വിഭജനം അശാസ്ത്രീയമാണ്, അതിനാൽ ഇത് പുനർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പു വൈകുന്നതിനെ സംബന്ധിച്ച ഹർജി ജൂലൈ നാലിനു കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രഖ്യാപനം ഇന്ന്

ബെംഗളൂരു: അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. വൻ സാമ്പത്തിക ബാധ്യത വരുന്ന ഈ പദ്ധതികൾ അധികം പരിക്കില്ലാതെ നടപ്പാക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരുമായി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ, അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രായോഗിക മാതൃക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പ് തലവന്മാർക്കും സമയം നൽകുക ഇതിലൂടെ ചെയ്തത്. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ സാമ്പത്തിക വെല്ലുവിളികൾ പരമാവധി കുറക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക ചെലവ്…

Read More

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ 

ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…

Read More

പരാജയപ്പെട്ട പ്രമുഖന്മാർ ഇവർ

ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് അടിതെറ്റി. ചിക്കബെല്ലാപ്പുര മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ കോൺഗ്രസ്‌ സ്ഥാനാർത്ഥി പ്രദീപ് ഈശ്വറിനോട് 11,318 വോട്ടുകൾ പരാജയപ്പെട്ടു. ഈശ്വർ 48 ശതമാനം വോട്ടുകളുമായി വിജയിച്ചപ്പോൾ സുധാകറിന് 40.58 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നിയമസഭാ സ്പീക്കർ കെ. വിശ്വേശര ഹെഗ്ഡെ സിർസി മണ്ഡലത്തിൽ 3,259 വോട്ടുകൾക്ക് സ്ഥാനാർത്ഥി ഭിമന്ന ടി. നായിക്കിനോട് പരാജയപ്പെട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ മത്സരിച്ച ജഗദീഷ് ഷെട്ടാറും…

Read More

രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച്‌ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെ വിജയമാണ് കർണാടകയിലേതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.  

Read More
Click Here to Follow Us