പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തിയ കർഷകൻ അറസ്റ്റിൽ

ബെംഗളുരു: പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കർഷകൻ അറസ്റ്റിൽ. ബീദർ വിജയനഗര താണ്ഡ സ്വദേശി ശിവാജി റാത്തോഡിനെയാണ് അറസ്റ്റ് ചെയ്തത്. 63.86 കിലോ വരുന്ന ഇതിന് 25.54 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

Read More

കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെ എം.​ഡി.​എം.​എ​യു​മാ​യി മലയാളി യുവാക്കൾ അറസ്റ്റിൽ  

ബെംഗളൂരു: കാ​റി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ ത​ല​ശ്ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര​യി​ലെ പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി.​എം. ന​ബീ​ൽ (34), അ​ടു​ക്ക​ത്ത് തൈ​യ്യാ​ർ​ക്ക​ണ്ടി വീ​ട്ടി​ൽ ടി.​കെ. അ​നൂ​പ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൈ​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത് എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​ നി​ന്ന് 85.005 ഗ്രാം ​എം.​ഡി.​എം.​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​രി​ലു​ള്ള​യാ​ൾ​ക്ക് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എം.​ഡി.​എം.​എ. കാ​റി​ലെ ഡാ​ഷ് ബോ​ർ​ഡി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.…

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കുന്നത് മാരക ലഹരി മരുന്നുകൾ; കോഴിക്കോട് സ്വദേശി പിടിയിൽ 

കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…

Read More

മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ എംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. കോഴിക്കോട് താഴെക്കോട് മുക്കം കരികുഴിയാൻ വീട്ടിൽ കെ.കെ ഷർഹാൻ(31) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഷർഹാനെ എംഡിഎംഎയുമായി പിടികൂടിയത്. ഇയാളെ തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പി,പിഇഒമാരായ രാജേഷ് കോമത്ത്,പി.കെ മനോജ്,സിഇഒമാരായ കെ.വി രാജീവൻ,കെ.എം മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Read More

വാഹന പരിശോധനയ്ക്കിടെ മലയാളി യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

ബെംഗളൂരു : വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർട്ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി.

Read More

കാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് ; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ്‌ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍. പ്രതികളില്‍ നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങളും കണ്ടെടുത്തു. ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് പോലീസ്…

Read More

ലഹരി കച്ചവടം; മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു : ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യൻ അ​റ​സ്റ്റി​ൽ. പു​തി​യ​ങ്ങാ​ടി കൊ​ര​ണി വ​യ​ൽ അ​ന​ഗേ​ഷി​നെ​യാ​ണ് (24) ബെം​ഗ​ളൂ​രു​വി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ഡി.​സി.​പി കെ.​ഇ. ബൈ​ജു​വി​ന്റെ കീ​ഴി​ലെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​മി​ൻ കെ. ​ദി​വാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പോലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. 2020 ന​വം​ബ​റി​ൽ ചേ​വാ​യൂ​ർ പോ​ലീ​സും ഡ​ൻ​സാ​ഫും ചേ​ർ​ന്ന് 16 കി​ലോ ക​ഞ്ചാ​വ് പാ​റോ​പ്പ​ടി​യി​ലെ മു​റി​യി​ൽ​ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​മു​റി അ​ന​ഗേ​ഷ് വാ​ട​ക​ക്കെ​ടു​ത്ത​താ​യി​രു​ന്നു. കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും അ​ന്ന് അ​ന​ഗേ​ഷ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി.…

Read More

എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽ 

ബെംഗളൂരു: നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി എം.ഡി.എം.എയുമായി പോലീസ് പിടിയില്‍. ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുല്‍ ഹകീമിനെയാണ് (22) എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ബെജായിലെ അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

കേരളത്തിലേക്ക് ലഹരി കടത്ത്; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി മലയാളി ദമ്പതികൾ ആണ് പിടിയിലായത്. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റാഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപാലത്ത് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയത്. പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല്…

Read More

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : കോറമംഗലയിലും സമീപ പ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ പ്രവീൺ (23) നെ ആണ് വിവേക്‌നഗർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 20 കിലോഗ്രാം കഞ്ചാവും ഏതാനും ലഹരിഗുളികളും കണ്ടെടുത്തു. ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് വിവിധയിടങ്ങളിൽ സഞ്ചരിച്ചായിരുന്നു ലഹരിവിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ ബേക്കറിയിൽ പലഹാരങ്ങൾ പൊതിയുന്ന കവറുപയോഗിച്ച് ലഹരിവസ്തുക്കൾ പൊതിയുന്നതായിരുന്നു ഇയാളുടെ രീതി. പ്രവീണിന്റെ സ്ഥിരം ഉപഭോക്താവായ ഒരാൾ പിടിയിലായതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രവീണിന്റെ സാമ്പത്തിക ഇടപാടുകൾ…

Read More
Click Here to Follow Us