ബെംഗളുരു; രാജ്യത്ത് കോവിഡ് വാക്സിൻ നൂറുകോടി പിന്നിട്ടു. ഇത് ചരിത്ര നിമിഷമെന്ന് നേതാക്കൾ. 100 കോടി വാക്സിനുകൾ നൽകിയതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി. ബെംഗളുരു നഗരത്തിലും രാജ്യത്ത് നൂറുകോടി വാക്സിൻ നൽകിയതിന്റെ ആഘോഷം നടന്നു. ആരോഗ്യവകുപ്പിന്റെയും ബിബിഎംപിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. നഗരത്തിലെ വിക്ടോറിയ ആശുപത്രി ദീപാലങ്കാരമാക്കി. അനേകം വർണ്ണ ബലൂണുകളാണ് ഉയർത്തിയത്. നൂറുകോടി വാക്സിനേഷനിലേക്കുള്ള ഇന്ത്യയുടെ യാത്ര എന്നെഴുതിയ കേക്ക് മുറിച്ച് ഡോക്ടർമാരും ആശുപത്രിയിലെ മറ്റ് സ്റ്റാഫുകളും സന്തോഷം പങ്കിട്ടു. ഇതിന്…
Read MoreTag: crore
തടാക നവീകരണത്തിന് 7 കോടി
മൈസുരു: കുക്കര ഹള്ളി , കാരാഞ്ഞി, ലിംഗബുദി തടാകങ്ങൾ 7 കോടി ചിലവിൽ നവീകരിക്കുെമന്ന് ജില്ലയുടെ ചുമ തലയുള്ള മന്ത്രി മഹേഷ്. 4.2 കോടി ചിലവിൽ കുക്കരഹളി തടകം നവീകരിക്കും. മൈസുരുവിലെ ഏറ്റവം വലിയ തടാകങ്ങളിലൊന്നാണ് കുക്കര ഹള്ളി തടാകം.
Read Moreവരൾച്ച; 220 കോടി രൂപ അനുവദിച്ച് ഉത്തരവ്
ബെംഗളുരു: വരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർവി ദേശ്പാണ്ഡെ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ വൈക്കോൽ, തീറ്റപുല്ല് എന്നിവ അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് കർണ്ണാടക നിരോധിച്ചു
Read Moreറോഡുകൾ കുത്തിപ്പൊളിച്ചു; ബിബിഎംപിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 45 കോടി രൂപ
ബെംഗളുരു: ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ചതിനു ജല വിതരണ അതോരിറ്റിയാണ് ബിബിഎംപിക്ക് 45 കോടി നഷ്ടപരിഹാരമായി നൽകിയത്. പുതുതായി ടാർചെയ്ത റോഡുകൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കുഴിച്ചത്. കുഴികൾ നികത്താത്തതതിന് ഹൈക്കോടതി വക വിമർശനം നേരിട്ടപ്പോൾ ബിബിഎംപി റോഡിന്റെ ദയനീയാവസ്ഥക്ക് കാരണമായി ജല വിതരണ അതോരിറ്റിയെ ചൂണ്ടിക്കാണിച്ചിരുന്നു.
Read Moreമൈസുരു-ബെംഗളുരു; ഹൈവേ വീതികൂട്ടുന്നു: നടപടികൾ ഉടൻ
ബെംഗളുരു: മൈസുരു -ബെംഗളുരു ഹൈവേ വീതികൂട്ടുന്നു. നാലുവരിപ്പാത എട്ടുവരിപ്പാതയാക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. 117 കിലോമീറ്റർ വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 6400 കോടിയുടെ പദ്ധതിയാണിത്. റോഡ് യാഥാർഥ്യമാകുമ്പോൾ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും.
Read More