ബെംഗളൂരു: കനത്ത മഴയിൽ നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകിയതോടെ വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിൽ മുതലകൾ പുതിയ ഭീഷണിയായി മാറുന്നു. നദികളിലേക്കും തടാകങ്ങളിലേക്കും നീന്തുന്നതായി കരുതപ്പെടുന്ന മുതലകൾ കരകളിൽ കയറുകയും ചിലയിടങ്ങളിൽ പരിഭ്രാന്തി പരത്തുകയും ചെയ്യുന്നു. ജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് മുതലകളെ പിടികൂടുന്നുണ്ട്. ചില മത്സ്യത്തൊഴിലാളികൾ മുതലകളെ പിടികൂടി വനംവകുപ്പിന് കൈമാറി. രണ്ട് മുതലകൾ പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി മലപ്രഭ നദീതീരത്തെ ഹോളെ ആളൂരിലെ വ്യാപാരി സദാശിവ് അരളിമാട്ടി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഗ്രാമത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമവാസികൾ…
Read MoreTag: crocodile
നായയുടെ കുരയ്ക്ക് പിന്നാലെ പോയ ഗ്രാമവാസികൾ കണ്ടെത്തിയത് ആറടി ഉയരമുള്ള മുതലയെ
ബെംഗളൂരു: ബൈൽഹോംഗൽ താലൂക്കിലെ ഹൊസൂർ ഗ്രാമത്തിൽ ഞായറാഴ്ച ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കരിമ്പ് തോട്ടങ്ങളിൽ മുതല പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിൽ കർഷകർ രോഷം പ്രകടിപ്പിച്ചു. ആറടി നീളമുള്ള മുതലയെ ഗ്രാമത്തിലും പരിസരത്തും ഇതുവരെ കണ്ടിട്ടില്ല. മലപ്രഭ നദിയിൽ നിന്നാവാം ഈ മുതല വന്നതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഒരു കർഷകന്റെ വളർത്തുനായ കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ട കർഷകർ പിന്തുടർന്ന് നോക്കിയപ്പോൾ നായ മുതലയുടെ വായിൽ കിടക്കുന്നതായി കണ്ടെത്തി. കൃഷിയിടത്തിൽ തടിച്ചുകൂടിയ കർഷകരും യുവാക്കളും വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു.…
Read Moreപത്ത് വയസുകാരനെ മുതല വിഴുങ്ങി
മധ്യപ്രദേശ്: ഷിയോപൂരിൽ പത്ത് വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഉടൻ തന്നെ കുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ അലിഗേറ്റർ വിഭാഗവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിനു സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി…
Read Moreകർഷകൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കലബുറഗി: യാദഗിരി ജില്ലയിൽ കൊങ്കൽ ഗ്രാമത്തിന് സമീപം ബുധനാഴ്ച വൈകീട്ട് കർഷകൻ മുതായലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നദിക്ക് സമീപം വിറക് തിരയുകയായിരുന്ന വെങ്കടേഷ് (40) എന്ന കർഷകനാണു മുതലയുടെ ആക്രമണത്തിൽ പെട്ട് മരിച്ചത്. വെങ്കിടേഷിനെ മുതല ആക്രമിക്കുകയും നദിയിലേക്ക് കൊണ്ടുപോകുന്നതും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിലർ നിസ്സഹായരായി നോക്കിനിന്നു. ഉടൻ തന്നെ ഗ്രാമവാസികൾ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടർന്ന് അവർ സംഭവസ്ഥലത് എത്തുകയും വെങ്കിടേഷിനായി തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ തിരച്ചിലിൽ വെങ്കിടേഷിനെ കണ്ടുകിട്ടിയില്ല, തുടർന്ന് വൈകുന്നേരം 7 മണിയോടെ രക്ഷപ്രവർത്തനം നിർത്തിവച്ചു. പിറ്റേന്ന് രാവിലെ വെങ്കിടേഷിന്റെ…
Read Moreമീൻ പിടിക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിത ആക്രമണം; 15 വയസുകാരനെ കണ്ടെത്താനായില്ല
ബെംഗളുരു; നദിയിൽ മീൻ പിടിക്കുകയായിരുന്ന 15 വയസുകാരനെ മുതല ആക്രമിച്ചു, ദാണ്ഡേലിയിലാണ് ദാരുണ സംഭവം നടന്നത്. കാളി നദിയിൽ മീൻ പിടിക്കുന്നതിനിടെയാണ് മുതല ആക്രമണത്തിനെത്തിയത്. വിനായക് നദർ സ്വദേശിയായ മൊയാൻ മുഹമ്മദിനെയാണ് മീൻ പിടിക്കുന്നതിനിടെ മുതല പിടിച്ചത്. പതിവുപോലെ മീൻ പിടിക്കാനായി മൊയാൻ മുഹമ്മദ് വെള്ളത്തിൽ തല താഴ്ത്തവേ മുതല ആക്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. മുതലയിൽ നിന്ന് പിടിവിടുവിക്കാൻ ശ്രമം നടത്തുന്നതിനിടെ മുതല കുട്ടിയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് പോകുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ…
Read More