ബെംഗളൂരു: സംസ്ഥാനത്ത് ഇനി ഒരു ലോക്കഡോൺ ഉണ്ടകുമൊ എന്ന ജനങ്ങളുടെ ആശങ്കകൾക്കിടയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്താൽ. സംസ്ഥാനത്ത് ഇപ്പോൾ ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ് അറിയിച്ചു. സ്കൂളുകളിലും കോളേജുകളിലും കർശനമായമുൻകരുതലുകൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അവ അടക്കില്ല എന്നും. കോവിഡ്-19ന്റെ പുതിയ വകബേധമായ ഒമൈക്രോണിന്റ പേരിൽ ആരും പരിഭ്രാന്തരാകരാകാതെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
Read MoreTag: covid
പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാനദണ്ഡം പുതുക്കുന്നു.
ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.
Read Moreസംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Moreകൊവിഡ് ക്ലസ്റ്ററുകൾ: സാംസ്കാരിക പരിപാടികൾ മാറ്റിവയ്ക്കാൻ കോളേജുകൾക്ക് സർക്കാർ നിർദ്ദേശം
ബെംഗളൂരു: ധാർവാഡ്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയകോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നസാംസ്കാരിക, അക്കാദമിക, സാമൂഹിക പരിപാടികൾ രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർകോളേജുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം ധാർവാഡിലെ എസ്ഡിഎം മെഡിക്കൽ കോളേജിലെ 300-ലധികം പേർക്ക് കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസ്തുത നിർദ്ദേശം നൽകിയിരിക്കുന്നത്. “വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, അക്കാദമിക് ഇവന്റുകൾ തുടങ്ങിയവസാധ്യമാകുന്നിടത്തെല്ലാം മാറ്റിവെക്കാം. പകരമായി, ഇത് ഹൈബ്രിഡ് മോഡിൽ, അതായത് കുറഞ്ഞ ഓഫ്‌ലൈൻഅറ്റൻഡൻസോടെ…
Read Moreഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്
ബെംഗളൂരു: കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ് ബാധിച്ചത് എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക് കാരണമായി മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreകൊവിഡ് ക്ലസ്റ്ററുകളുടെ വർദ്ധനവ്വിന് കാരണം വൈറസിന്റെ പുനരുജ്ജീവനമാകാം: വിദഗ്ധർ
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 ക്ലസ്റ്ററുകളുടെ എണ്ണം വർധിച്ചത് കൊവിഡ് വൈറസിന്റെ പുനരുജ്ജീവനം സംഭവിച്ചത് കൊണ്ടാകാം എന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. ഈ സഹചര്യത്തിൽ ആരോഗ്യവകുപ്പും സാങ്കേതിക ഉപദേശക സമിതിയും ചേർന്ന് വ്യാപനം തടയുന്നതിനുള്ള നടപടികൾശക്തമാക്കി. പരിശോധനാ രീതികൾ മാറ്റാൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അടിയന്തരഘട്ടത്തിൽ, കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് ഡെൽറ്റ വേരിയന്റാണോ അതോ പുതിയതായി എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തുന്നതിനായി ക്ലസ്റ്ററുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്.
Read Moreകോവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് മെച്ചപ്പെടുത്തുന്നതിനായി കോവിഡ് -19 വാക്സിനേഷൻ ശക്തമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശംനൽകി. സംസ്ഥാനത്ത് 90 ശതമാനം പേർക്ക് ആദ്യ ഡോസും 57 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ഇത് വരെനൽകിയിട്ടുണ്ട് എന്നും ഡിസംബർ അവസാനത്തോടെ ഇത് 70 ശതമാനത്തിലെത്തും എന്ന് വാക്‌സിനേഷഷന്റെപുരോഗതി അവലോകനം ചെയ്യാൻ ഡിസിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു
Read Moreകോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ
ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…
Read Moreചൈന തുറന്ന് വിട്ട ഭൂതത്തിന് ഇന്ന് 2 വയസ്.
ബെംഗളൂരു : ചൈനയിൽ ഉടലെടുത്ത് ലോകം മുഴുവൻ വ്യാപിച്ച് ശാരീരിക മാനസിക – സാമ്പത്തിക – കലാ-കായിക നാശനഷ്ടങ്ങൾ മാനവ രാശിക്ക് നൽകി മുന്നേറുന്ന കോവിഡ് എന്ന മഹാമാരി കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2019 നവംബർ 17 ൽ ഹുബേ പ്രവിശ്യയിലെ ഒരു 55 വയസുള്ള ആൾക്ക് ആണ് ഈ മഹാമാരി ആദ്യമായി കണ്ടെത്തിയത്.ഹുബേ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ. ഡിസംബർ 31 ആയപ്പോൾ 266 പേർക്കും 2020 ജനുവരി ഒന്നോടെ അത് 381 ആയി മാറുകയും ചെയ്തു. പിന്നീട് സംഭവിച്ചത് എന്താണെന്ന്…
Read Moreനഗരത്തിൽ നഷ്ടപരിഹാരങ്ങൾ തീർപ്പാകുന്നു.
ബെംഗളൂരു: കോവിഡ് -19 മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വന്ന അപേക്ഷകളിൽ 5,൦൦൦ അപേക്ഷകൾക് കർണാടക സർക്കാർ തീർപ്പാക്കി. കോവിഡ് -19 മഹാമാരിയിൽ സംസ്ഥാനത്ത് ആഘേ 39,000 മരണങ്ങളാണ് രേഖപ്പെടുത്തിയത് . സർക്കാർ കണക്കുകൾ പ്രകാരം നവംബർ 13 വരെ കേന്ദ്ര-സംസ്ഥാന പദ്ധതിക്ക് കീഴിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12,620 അപേക്ഷകളാണ് ലഭിച്ചത് ഇവയിൽ 8,223 പേർ ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. സർക്കാർ അംഗീകരിച്ച 5,380 അപേക്ഷകളിൽ ആകട്ടെ ബിപിഎൽ നിന്ന് 3,818 പേരും, ഇതര ബിപിഎൽ കുടുംബങ്ങളിൽ നിന്ന് 1,562 പേരും ആണ്…
Read More