ചൈന തുറന്ന് വിട്ട ഭൂതത്തിന് ഇന്ന് 2 വയസ്.

Covid Karnataka

ബെംഗളൂരു : ചൈനയിൽ ഉടലെടുത്ത് ലോകം മുഴുവൻ വ്യാപിച്ച് ശാരീരിക മാനസിക – സാമ്പത്തിക – കലാ-കായിക നാശനഷ്ടങ്ങൾ മാനവ രാശിക്ക് നൽകി മുന്നേറുന്ന കോവിഡ് എന്ന മഹാമാരി കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു.

2019 നവംബർ 17 ൽ ഹുബേ പ്രവിശ്യയിലെ ഒരു 55 വയസുള്ള ആൾക്ക് ആണ് ഈ മഹാമാരി ആദ്യമായി കണ്ടെത്തിയത്.ഹുബേ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ.

ഡിസംബർ 31 ആയപ്പോൾ 266 പേർക്കും 2020 ജനുവരി ഒന്നോടെ അത് 381 ആയി മാറുകയും ചെയ്തു. പിന്നീട് സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കും അറിയാം. ഒന്നും രണ്ടും തരംഗങ്ങൾ ഉയർത്തിയ കുഞ്ഞൻ വൈറസിനെ പിടിച്ചുകെട്ടാൻ പ്രതിരോധ കുത്തിവെപ്പുമായി ശാസ്ത്ര ലോകവും ഉണ്ട്, കോവിഡ് അലയൊലികൾ ലോകത്ത് ഇപ്പോഴും അവസാനിച്ചിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ രേഖകളിൽ കോവിഡ് ആരംഭിച്ചത് 2019 ഡിസംബറിൽ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതു വരെ ലോകജനസംഖ്യയുടെ 25 കോടിയിലധികം പേർക്ക് കോവിഡ് ബാധിച്ചു എന്നാണ് കണക്കുകൾ.അതിൽ 51 ലക്ഷത്തിലധികം പേർ മരിച്ചു.

കർണാടകയിൽ ഇന്നലെ വരെ 2992276 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു 38153 പേർ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us