ചെന്നൈ : ആറു മാസം പ്രായമായ കുഞ്ഞിനെ കേരളത്തിലെ ദമ്പതികൾക്ക് വിറ്റു. അമ്മ ഉൾപ്പെടെ നാലു പേർ പോലീസ് പിടിയിൽ ആയി. കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1.40 ലക്ഷം രൂപയ്ക്കാണ് കോട്ടയത്തുള്ള ദമ്പതിമാര്‍ക്ക് കുട്ടിയെ വിറ്റത്. സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്പതികള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് തിരുനെല്‍വേലി ജില്ലാ…
Read MoreTag: chennai’
ഒല സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിച്ചു
ചെന്നൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധി ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഒരാൾ സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിക്കുന്നത്. സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തലാണ് യുവാവ് ഇ-ബൈക്ക് കത്തിച്ചത്. മഹാരാഷ്ട്രയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടര്‍ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥന്‍ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 181 കിലോമീറ്റര്‍ ഫുള്‍ ചാര്‍ജില്‍…
Read Moreകഞ്ചാവ് വിൽക്കാൻ കോട്ടെഷൻ; കോൺസ്റ്റബിൾമാർ അറസ്റ്റിൽ
ചെന്നൈ: പോലീസ് പിടികൂടിയ സംഘത്തിൽ നിന്ന് തൊണ്ടിമുതലായ കഞ്ചാവ് മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരനാണ് കഞ്ചാവ് വില്പനയ്ക്കായി തനിക്കിത് നൽകിയത് പോലീസുകാരാണ് എന്ന് മൊഴിനൽകിയത്. ‘ഓപ്പറേഷൻ ഗഞ്ച ഹണ്ട് 2.0’ എന്ന പേരിൽ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് മൂവരെയും പോലീസ് പിടികൂടിയത്. അയനാവരം പോലീസ് നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് വിതരണക്കാരൻ എം.ദിലീപ് കുമാർ (39), റെയിൽവേ പോലീസ് കോൺസ്റ്റബിൾ ശക്തിവേൽ, സിറ്റി പോലീസ് സൈബർ ക്രൈം വിംഗ് കോൺസ്റ്റബിൾ സെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read Moreമധുര മീനാക്ഷി ക്ഷേത്ര അപകടം, നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ചെന്നൈ : മധുരയിലെ മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തില്‍ ചടങ്ങിനിടെ അപകടം. ക്ഷേത്രത്തിലെ ചിത്തിര ഉത്സവ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ടുപേര്‍ മരിച്ചത്. ഉത്സവത്തിനിടെ ജീവന്‍ നഷ്ടമായവര്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകള്‍ സംഭവിച്ച ഏഴ് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. 10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആറാട്ട് ചടങ്ങിന്…
Read Moreഐടി ജീവനക്കാർക്ക് കാറുകൾ സമ്മാനം നൽകി കമ്പനി
ചെന്നൈ : കമ്പനിയുടെ വിജയത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി സ്ഥാപനം. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ സമ്മാനമായി നല്‍കിയത്. ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവര്‍ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളില്‍ ഒരു പങ്കാണ് കാറിലൂടെ തിരികെ നല്‍കുന്നതെന്നും ഐഡിയസിന്‍റെ മാര്‍ക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകള്‍ അവര്‍ക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും…
Read Moreമൊട്ടുസൂചിയും രക്ഷയായില്ല, പോലീസിനെ വിളിച്ച് അഭിഭാഷിക
ചെന്നൈ : രാത്രിയാത്രക്കിടെ തന്നെ ശല്യം ചെയ്തയാളെ പൊലീസിനെ വിളിച്ചുവരുത്തി അഭിഭാഷക അറസ്റ്റ് ചെയ്യിപ്പിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയ്ക്ക് ഇന്നലെ രാത്രിയാണ് ചെന്നൈയില്‍ നിന്നുളള ദീര്‍ഘദൂര ബസിനുള്ളിൽ ദുരനുഭവം നേരിടേണ്ടി വന്നത്. വെല്ലൂരിലേക്കുള്ള യാത്രക്കിടെ ശല്യക്കാരന് നേരെ മൊട്ടുസൂചി പ്രയോഗം നടത്തിയിട്ടും പിന്‍മാറാതെ ശല്യം തുടര്‍ന്നതോടെയാണ് അഭിഭാഷക പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ചെന്നൈ മധുരവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഹൈക്കോടതിയിലെ ജോലി കഴിഞ്ഞു സ്വദേശമായ വെല്ലൂര്‍ രാവേരിപാക്കത്തേക്കു പോകുകയായിരുന്നു അഭിഭാഷക. തമിഴ്നാട് ആര്‍.ടി.സി.യുടെ…
Read Moreശിശുസംരക്ഷണ വിദഗ്ധ മിന സ്വാമിനാഥൻ അന്തരിച്ചു.
ചെന്നൈ: സംയോജിത ശിശുവികസനം പദ്ധതി (ഐസിഡിഎസ്) ആയി മാറ്റാൻ ശുപാർശ ചെയ്ത സമിതിയുടെ അധ്യക്ഷയായ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധയും ശിശുസംരക്ഷണ വിദഗ്ധയുമായ മിന സ്വാമിനാഥൻ (89) ചെന്നൈയിൽ അന്തരിച്ചു. മൊബൈൽ ക്രെഷുകളുടെ സ്ഥാപകരിലൊരാളും കുട്ടികളുടെ കുട്ടിക്കാലത്തെ പരിചരണവും വിദ്യാഭ്യാസവും സംബന്ധിച്ച് യുനെസ്കോയുടെയും യുനിസെഫിന്റെയും അന്താരാഷ്ട്ര കൺസൾട്ടന്റുമായിരുന്നു മിന സ്വാമിനാഥൻ. കൂടാതെ സാമൂഹിക, സ്ത്രീ ശാക്തീകരണത്തിനുള്ള ഉപാധിയായി നാടകരംഗത്തും മിന സ്വാമിനാഥൻ പ്രവർത്തിച്ചട്ടുണ്ട്. പ്രീസ്‌കൂൾ ചൈൽഡിനെക്കുറിച്ചുള്ള സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജ്യുക്കേഷൻ (CABE) കമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ, മീന പ്രീസ്‌കൂൾ ചൈൽഡ് (1972)…
Read Moreയുദ്ധം മടുത്തു; യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി.
ചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം അറിയിച്ചു. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈൻ സേനയ്ക്കൊപ്പം ചേർന്ന ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും തമിഴ്നാട് കോയമ്പത്തൂർ ഗൗണ്ടം പാളയംസ്വദേശിയുമായ സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. കോയമ്പത്തൂരില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയില്‍ പരാജയപ്പെട്ടതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല. തുടർന്ന് 2018ലാണ് അഞ്ച് വര്‍ഷത്തെ കോഴ്സിനായി സായി നികേഷ് യുക്രൈനിലേക്ക് പോയത്.…
Read Moreആഡംബര ജീവിതത്തിനു കൈക്കൂലി നൽകിയ കേസിൽ ശശികലയ്ക്ക് ജാമ്യം
ബെംഗളൂരു : ജയിലിൽ ആഡംബര സൗകര്യങ്ങൾ ഒരുക്കുന്നതിന് കൈക്കൂലി നൽകിയെന്ന കേസിൽ വി കെ ശശികലയ്ക്കും ബന്ധു ഇളവരസിക്കും ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അവിഹിത സ്വത്ത് സമ്പാദ്യ കേസിൽ കഴിഞ്ഞ നാലു വർഷമായി ശശികലയും ഇളവരസിയും ബെംഗളൂരു അഗ്രഹാര ജയിലിൽ ആയിരുന്നു. അവിടെ നിന്നും 2 കോടിയോളം രൂപ കൈക്കൂലി നൽകി ജയിലിൽ ആഡംബര സൗകര്യങ്ങൾ ഒരുക്കിയ കേസിൽ ആണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്. അന്നത്തെ ജയിൽ വകുപ്പ് ഡിഐജി രൂപയാണ് തെളിവ് സഹിതം ഇത് പരാതിപ്പെട്ടത്.
Read Moreമത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ചെന്നൈ: സെയ്ഷെൽസ്, ഇന്തോനേഷ്യ അധികൃതർ അറസ്റ്റ് ചെയ്ത തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ഉടൻ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള 5 മത്സ്യത്തൊഴിലാളികളെയും കേരളത്തിൽ നിന്നുള്ള 3 മത്സ്യത്തൊഴിലാളികളെയും അവരുടെ സമുദ്രാതിർത്തിയിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഇന്തോനേഷ്യൻ വ്യോമ, കടൽ പോലീസ് പിടികൂടിയതായും തുടർന്ന് നിയമനടപടികൾക്കായി അവരെ ഇന്തോനേഷ്യയിലെ ആഷെയിലെ ഡിറ്റ്‌പോളൈറുഡ് പിയറിലേക്ക് കൊണ്ടുപോയതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു. ഈ വിഷയത്തിൽ നിങ്ങളുടെ വ്യക്തിപരമായ ഇടപെടൽ അഭ്യർത്ഥിക്കുകയും മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളെയും ഉടൻ മോചിപ്പിക്കുന്നതിന് ഇന്തോനേഷ്യൻ,…
Read More