ബെംഗളൂരു: മാരകമായ അർബുദം ബാധിച്ച രോഗിയുടെ ജീവൻ വിജയകരമായ ശസ്ത്രക്രിയയിലൂടെ തിരിച്ചു പിടിച്ച് കെആർ ആശുപത്രിയിലെ ഡോക്ടർമാർ. അപൂർവ അർബുദമായ റിട്രോപെറിറ്റോണിയൽ ലിപോസർകോമ ബാധിച്ച 65കാരനെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാൻസർ രോഗികളിൽ 1% പേരിൽ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും വളരെ വേഗത്തിൽ ശരീരാവയവങ്ങളിലേക്കു പടർന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കുന്നതാണെന്നും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിലെ സർജറി വിഭാഗം പ്രൊഫസർ ഡോ.ബി.എൻ. ആനന്ദ രവിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആർ.ഡി. മഞ്ജുനാഥ്, ഡോ. ദീപ, ആരവശാഖ വിദഗ്ധ ഡോ. ശ്രീനിവാസ്, ഡോ. മാലിനിയുൾപ്പെടെയുള്ള വിദഗ്ധ…
Read MoreTag: CANCER
ജോത്സ്യന്റെ ഉപദേശത്തെ തുടർന്ന് കാൻസർ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് കുടുംബം
ബെംഗളൂരു: കാൻസർ രോഗിയായ യുവതിക്ക് ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് കുടുംബം ചികിത്സ നിഷേധിച്ചതായി പരാതി. ബെംഗളൂരു ലഗ്ഗേരെ സ്വദേശിനിയായ 26-കാരി മമതശ്രീക്കാണ് വീട്ടുകാര്‍ ചികിത്സ നിഷേധിച്ചത്. ഇക്കാര്യം വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് ഇവര്‍ വാട്സാപ്പ് സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് വനിതാ- ശിശുക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാരെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. നാലുമാസം മുമ്പ് യുവതിക്ക് ശരീരവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വേദന കലശലായതോടെ യുവതിയുടെ സഹോദരന് വീടിന് സമീപത്തെ ജോത്സ്യനെ സന്ദര്‍ശിച്ചു. സമയദോഷംകൊണ്ടാണ് രോഗമെന്നും ഭക്ഷണം കുറച്ച് മഞ്ഞള്‍വെള്ളം കുടിച്ചാല്‍ മതിയെന്നുമായിരുന്നു ജോത്സ്യന്റെ…
Read Moreകാന്‍സര്‍ രോഗികള്‍ക്കിടയില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തി നഗരത്തിലെ രണ്ട് പുതിയ ചികിത്സാരീതികള്‍
ബെംഗളൂരു: ടാര്‍ഗെറ്റുചെയ്ത സെല്‍ തെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും പുരോഗമിച്ചതോടെ, കര്‍ണാടകയിലെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ പുതിയതും വ്യക്തിഗതമാക്കിയതുമായ ചികിത്സകള്‍ക്ക്് തയ്യാര്‍ എടുക്കുന്നു. ഫലപ്രാപ്തി കൂടുതലാണെ എന്നാല്‍ എല്ലാ രോഗികളും ഈ തെറാപ്പിക്ക് യോഗ്യരല്ലന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബെംഗളൂരു ആശുപത്രികളില്‍ ഓരോ വര്‍ഷവും 4,000 രോഗികള്‍ ഈ പുതിയ ചികിത്സകള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് എച്ച്സിജി ഗ്രൂപ്പിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡയറക്ടര്‍ ഡോ.സതീഷ് സി.ടി കണക്കാക്കുന്നത്. അവയില്‍ ഏകദേശം 250 എണ്ണം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമാണെന്നും എന്നാലിപ്പോള്‍ ചികിത്സാ സംഖ്യകളുടെ കണക്ക് ക്രമാനുഗതമായി വളരുകയാണ എന്നും ഡോക്ടര്‍ പറയുന്നു.…
Read Moreകാൻസർ വിരുദ്ധ മരുന്ന് വികസിപ്പിച്ചെടുത്ത് ബെംഗളൂരുവിലെ ഡോക്ടർ സംഘം
ബെംഗളൂരു: നഗരം ആസ്ഥാനമായുള്ള ഒരു ഓങ്കോളജിസ്റ്റും അദ്ദേഹത്തിന്റെ സംഘവും ക്യാൻസർ ചികിത്സയ്ക്കായി ഒരു സസ്യാധിഷ്ഠിത മരുന്ന് വികസിപ്പിച്ചെടുത്തു, അത് മനുഷ്യരിൽ നൽകുന്നതിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. സിമറൂബ പ്ലാന്റിന്റെ കാൻസർ വിരുദ്ധ ഗുണങ്ങളെ അടിസ്ഥാനമാക്കി വെങ്കട്ട് ഫാർമയിലെ ഗവേഷണ വികസന വകുപ്പിലെ ഫാർമക്കോളജിസ്റ്റ് ശ്രീനിവാസ് എച്ച്, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വിശാൽ റാവു എന്നിവർ സഹകരിച്ചാണ് കാപ്കാൻ കണ്ടുപിടിച്ചത്. ഗ്ലൈക്കോലൈറ്റിക് പാതകളെ ലക്ഷ്യം വയ്ക്കുന്ന കാൻസർ വിരുദ്ധ ഏജന്റുകൾക്കായി ഈ കണ്ടുപിച്ച സാങ്കേതികവിദ്യ പേറ്റന്റ് നേടിയിട്ടുണ്ട്. സിമറൂബ പ്ലാന്റ് കണ്ടെത്തിയ രാമനഗരയുടെ ജില്ലാ…
Read Moreകാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് 2 വയസുകാരി
ബെംഗളൂരു: കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നവരെക്കുറിച്ച് ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ വലിയ മാതൃകയായിരിക്കുകയാണ് കർണാടകയിലെ ഒരു കൊച്ചു പെൺകുട്ടി. മംഗളൂരു മാറോളിയിലെ സുമലത, ഭരത് കുലാലി ദമ്പതികളുടെ രണ്ടുവയസ്സും നാല് മാസവും പ്രായമുള്ള ആദ്യ കുലാലെന്നെ പെൺകുട്ടിയാണ് വിഗ് നിർമ്മിതിയ്ക്കായി മുടി ദാനം ചെയ്തിരിക്കുന്നത്. വലിയ പ്രശംസയാണ് കുഞ്ഞിന് ലഭിക്കുന്നത്. നിരവധി കുട്ടികൾക്ക് അനുദിനം കാൻസർ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കുഞ്ഞിൻറെ മുടി ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. മംഗളൂരു സൗത്ത് എംഎൽ എ വേദവ്യാസ കാമത്ത് തൻറെ ഫേസ്ബുക്ക്…
Read Moreചികിത്സക്ക് എത്തിയ മലയാളി വീട്ടമ്മ ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു.
ബെംഗളൂരു: ചികിത്സയ്ക്കായി ബെംഗളൂരുവില്‍ എത്തിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി ഷെറില്‍ വില്ലയിലെ ഷാഹിന (49) ആണ് ഇന്നലെ വൈകുംന്നേരം മരണപ്പെട്ടത്. ആറ് മാസത്തോളമായി ബെംഗളൂരിലുളള സഹോദരിയുടെ വീട്ടില്‍ താമസിച്ച് കാൻസർ രോഗത്തിനുള്ള ചികിത്സനടത്തിവരികയായിരുന്നു. ബെംഗളൂരു കെ എം സി സിയുടെ സഹായത്തോടെ കെഎംസിസി ആംബുലന്‍സില്‍ ഇന്നലെ രാത്രി 10 മണിക്ക് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് ലത്തീഫ് മക്കൾ : ഷെറിന്, സല്മാന് എന്നിവര്‍
Read More