ചികിത്സക്ക് എത്തിയ മലയാളി വീട്ടമ്മ ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു.

ബെംഗളൂരു: ചികിത്സയ്ക്കായി ബെംഗളൂരുവില്‍ എത്തിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി ഷെറില്‍ വില്ലയിലെ ഷാഹിന (49) ആണ് ഇന്നലെ വൈകുംന്നേരം മരണപ്പെട്ടത്. ആറ് മാസത്തോളമായി ബെംഗളൂരിലുളള സഹോദരിയുടെ വീട്ടില്‍ താമസിച്ച് കാൻസർ രോഗത്തിനുള്ള ചികിത്സനടത്തിവരികയായിരുന്നു. ബെംഗളൂരു കെ എം സി സിയുടെ സഹായത്തോടെ കെഎംസിസി ആംബുലന്‍സില്‍ ഇന്നലെ രാത്രി 10 മണിക്ക് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് ലത്തീഫ്  മക്കൾ : ഷെറിന്‍, സല്‍മാന്‍ എന്നിവര്‍

Read More