ബെംഗളൂരു: നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ഭീതിയിലായി. ഒരു അജ്ഞാതൻ ഇലക്ട്രോണിക് സിറ്റി ടിസിഎസ് കമ്പനിയിൽ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇത് കമ്പനിയിൽ കുറച്ചു നേരം ആശങ്ക സൃഷ്ടിച്ചു. ബി.ബ്ലോക്കിൽ ബോംബുണ്ടെന്ന് ഭീഷണികോൾ വന്നതോടെയാണ് ടിസിഎസ് കമ്പനി ജീവനക്കാർ ഭീതിയിലായത്. ഉടൻ തന്നെ കമ്പനി പരപ്പന അഗ്രഹാര പോലീസിൽ വിവരമറിയിച്ചു. പരപ്പന അഗ്രഹാര പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയോടുള്ള വിരോധം മൂലം ഹൂബ്ലി സ്വദേശിനിയായ മുൻ ജീവനക്കാരിയാണ് കൃത്യം നടത്തിയതെന്ന്…
Read MoreTag: CALL
ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയത് 20000 രൂപ
ബെംഗളൂരു:യുവതിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻസി എന്ന വ്യാജേന നടന്ന തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 20000 രൂപ. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്. ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ കാൻസൽ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം…
Read Moreഎം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോൾ വിവാദത്തിൽ
ബെംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോളിനെച്ചൊല്ലി വിവാദം. ബി.ജെ.പിയുടെ ബെംഗളൂരു സൗത്ത് എം.പിയാണ് തേജസ്വി സൂര്യ. ഇയാളുടെ ഫോണില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവിനാണ് ഫോണ്‍ കോള്‍ പോയത്. സംഭവം പുറത്തായതോടെ തന്‍റെ ഫോണ്‍ ദുരുപയോഗം ചെയ്തെന്ന് കാണിച്ച് തേജസ്വി സൂര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ സൗത്ത് സി.ഇ.എൻ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തേജസ്വി സൂര്യയുടെ ഫോണില്‍ നിന്ന് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവ് പ്രശാന്ത്…
Read Moreകർണാടക സഹകരണ മന്ത്രിയുടെ മകനെ ബ്ലാക്ക് മെയിൽ ചെയ്തതിന് ഒരാൾ അറസ്റ്റിൽ.
ബെംഗളൂരു: ബ്ലാക്ക്‌മെയിൽ കേസിൽ പ്രശസ്ത ജ്യോതിഷിയുടെ മകനായ രാഹുൽ ഭട്ട് (22)നെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ മന്ത്രി എസ് ടി സോമശേഖറിന്റെ മകനെ വിളിച്ച് രാഹുൽ ഭട്ട് ഒരു കോടി രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ മകന്റെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ മകൻ നിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട രാഹുൽ ഭട്ടിനെ പിടികൂടിയത്. പ്രശസ്ത ജ്യോതിഷിയുടെ മകനും ആർടി നഗറിലെ താമസക്കാരനുമാണ് അറസ്റ്റിലായ രാഹുൽ…
Read More