ബെംഗളൂരു: ഇ-സ്‌കൂട്ടറുകളോടാണ് ഇപ്പോൾ ആളുകൾ കൂടുതൽ ചായ്‌വ് കാണിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ മൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചാമരാജനഗർ മുബാറക് മൊഹല്ലയിൽ രാത്രി വൈകി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. മുബാറക് മൊഹല്ല സ്വദേശിയായ അസദുള്ളയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ അറകലവാടി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് തീപിടിച്ച് പരിഭ്രാന്തി പരത്തിയിരുന്നു. മുബാറക് മൊഹല്ലയിൽ നടന്ന…
Read MoreTag: burn
പാസഞ്ചർ ബസ് കത്തിച്ചു;പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ പാസഞ്ചർ ബസ് കത്തിച്ചു. 12 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്തു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന്…
Read Moreപടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം
ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്. ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്. 3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read More