ബെംഗളൂരു : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി പി നേതാവുമായ ബസവരാജ് ബൊമ്മൈ. ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്, ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെൻഡുകളിൽ നിന്ന്…
Read MoreTag: bomme
‘പേസിഎം’ പ്രചരണത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: തന്നെയും ബിജെപിയെയും അഴിമതി ചാർത്താനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമെന്ന് ബൊമ്മൈ ആഞ്ഞടിച്ചു. പെസിഎം പ്രചാരണം കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാത്രമല്ല, എന്റെ പ്രതിച്ഛായയും തകർക്കാനുള്ള ചിട്ടയായ പ്രചാരണമാണിത്. ഉടൻ കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ട “പേസിഎം” പ്രചാരണത്തെക്കുറിച്ച് ബൊമ്മൈ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. ഇത്തരം കള്ളപ്രചരണത്തിന് ഒരു വിലയുമില്ല. കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം…
Read Moreസുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാംഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…
Read More